/kalakaumudi/media/post_banners/add6b2038d132a9ee0894e5fb1856b937eb34d6faae0c00fabb00a07198a8e75.jpg)
തിരുവനന്തപുരം: 70 ല്‍ പരം വ്യത്യസ്ത കട്ടനുമായി ആഞ്ജനംസ് കട്ടന്‍ ഡിലൈറ്റ്. മസാല ടീ, ഡാര്‍ജെലിങ് ടീ, നെല്ലായാമ്പതി ടീ, സെയ്‌ലെ ടീ, ജിന്‍ജര്‍ ലെമ ടീ, ആയൂര്‍വേദിക് ടീ, പൈനാപ്പിള്‍ പെപ്പര്‍ ടീ വിവിധ തരം ഗ്രീന്‍ ടീകള്‍, ഗ്രീന്‍ കോഫീ, ചുക്കുകാപ്പികള്‍ തുടങ്ങി നിരവധി കട്ടന്‍ വിഭവങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്. കട്ടന്‍ ചായയ്ക്ക് പുറമേ വിവിധതരം കട്ടന്‍ കാപ്പി, ജ്യൂസ് വിഭവങ്ങളും കടികളും ഇവിടെയുണ്ട്.
ആപ്പിള്‍,പൈനാപ്പിള്‍, പേരയ്ക്ക, വരിക്കചക്ക, ഈന്തപഴം, ഹെര്‍ബര്‍ തുടങ്ങി വിവിധതരം ജ്യൂസുകള്‍, സര്‍ബത്തുകള്‍, വെജിറ്റബില്‍ സൂപ്പ്, കപ്പയും മുളകും, കടല, ഇലയപ്പം, കൊഴുക്ക ട്ട , കാച്ചില്‍, പയര്‍, മു ട്ട ബജി, ചിക്കന്‍ പക്കോട തുടങ്ങി നാടന്‍ വിഭവങ്ങളും ഇവിടെയുണ്ട്.
ചായ്ക്ക് തന്നെ മധുരം പലതരമാണ്. ബ്രൗ ഷുഗര്‍, ക്യൂബ് ഷുഗര്‍, ലമ്പ് ഷുഗര്‍, പാം ഷുഗര്‍, ഷുഗര്‍ ഫ്രീ, ആവശ്യക്കാര്‍ക്ക് തേനും ലഭ്യമാണ്. സാധാരണക്കാരന്‍ പോക്കറ്റ് കാലിയാക്കാതെ വ്യത്യസ്തമായ വിഭവങ്ങള്‍ ഇവിടെ ലഭിക്കും. 5 രൂപ മുതല്‍ 20 രൂപ വരെയാണ് കട്ടനു ഈടാക്കുത്. ജ്യൂസിനാകട്ടെ 10 രൂപ മുതല്‍ 50 രൂപ വരെയും. വ്യത്യസ്ത കട്ടന്‍ വിഭവങ്ങള്‍ കൊണ്ട് മാത്രമല്ല കട്ടന്‍ കട പ്രസിദ്ധമായത്. യാതൊരു വിധ കെമിക്കലുകളോ മായങ്ങളോ ഇവര്‍ ഉപയോഗിക്കാറില്ല. തനി നാടന്‍ ചേരുവകള്‍ കൊണ്ട് തയ്യാറാക്കുന്ന കട്ടനും കടിയ്ക്കും ഇവിടെ ഡിമാൻഡ് കൂടുതലാണ്. മാത്രമല്ല ഇവര്‍ പാലും ഉപയോഗിക്കാറില്ല. നിരവധി പേരാണ് ദിനംപ്രതി ഇവിടെയെത്തിചേരുന്നത്.
2011 കരമനയില്‍ വെറും 11 കട്ടന്‍ വെറൈറ്റികള്‍ മാത്രമായി ആരംഭിച്ച കട്ടന്‍കട ഇപ്പോള്‍ 70ല്‍ പരം വെറൈറ്റികളുമായി മറ്റു മൂന്ന് സ്ഥലങ്ങളില്‍ കൂടി പ്രവര്‍ത്തിക്കുന്നുണ്ട്. ആദ്യത്തെ ഔറ്റലെറ്റ് കരമന ബാറ്റാ ഷോപ്പിന് എതിര്‍വശത്താണ് ഉള്ളത്. തുടർന്ന് പൂജപ്പുര എല്‍.ബി.എസിനു സമീപവും ആര്യശാലയിലും ഹൗസിങ് ബോര്‍ഡും ഓരോ ഔറ്റ്‌ലെറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. രാവിലെ 8:30 മുതല്‍ രാത്രി 11:30 വരെ പ്രവര്‍ത്തിക്കുന്ന ക ട്ടന്‍കടയില്‍ ഏറ്റവും കൂടുതല്‍ തിരക്കനുഭവപ്പെടുന്നത് വൈകുംനേരങ്ങളിലാണ്.
ഈ വിഭവങ്ങള്‍ക്ക് പുറമേ നല്ല നാടന്‍ കഞ്ഞിയും ഇവിടെ വിളമ്പുന്നുണ്ട്. അതും മൺചട്ടിയിൽ . 7 വിഭവങ്ങളടങ്ങിയ കഞ്ഞിയ്ക്ക് 40 രൂപ മാത്രമേയുള്ളു. പയറ്, ചക്കപുഴുക്ക് അല്ലെങ്കില്‍ കപ്പ ഇളക്കിയത്, തേങ്ങ ചമ്മന്തി, പപ്പടം, തൈര് മുളക്, അച്ചാര്‍ എന്നി വിഭവങ്ങളാണ് കഞ്ഞിയ്‌ക്കൊപ്പം വിളമ്പുന്നത്. അതും അൺലിമിറ്റഡ്. രണ്ടാമതും കഞ്ഞിയോ കറിയോ വാങ്ങുതിന് അധിക നിരക്ക് ഈടാക്കാറില്ലെന്നതും ഇവരുടെ സ്‌പെഷ്യാലിറ്റിയാണ്. പക്ഷേ കഞ്ഞി നിലവില്‍ ഹൗസിങ് ബോര്‍ഡുള്ള ഔട്ട് ലെറ്റില്‍ മാത്രമാണ് കഞ്ഞിയുള്ളത്. ബാക്കി ഔറ്റ്‌ലെറ്റില്‍ കൂടെ വൈകാതെ കഞ്ഞിയാരംഭിക്കുമെന്ന് ഉടമ സുനില്‍ കുമാര്‍ പറയുന്നു .
4 വര്‍ഷം മുന്‍പാണ് തിരുവനന്തപുരം കരമന സ്വദേശി സുനില്‍കുമാര്‍ കട്ടന്‍ കട എന്ന സംരഭം ആരംഭിച്ചത്. 19 വര്‍ഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയ സുനില്‍കുമാര്‍ ഒരു സംരംഭം ആരംഭിക്കുതിനെക്കുറിച്ച് ചിന്തിക്കുകയും ഭാര്യ ബിന്ദുവിന്റെ സപ്പോര്‍ട്ടോടെ കടയാരംഭിക്കുകയായിരുന്നു. നഗരത്തിലെ ചായകടകളില്‍ നിന്ന് പാലിന്റെ അംശമില്ലാത്ത കട്ടന്‍ചായകള്‍ കിട്ടില്ല. മാത്രമല്ല മണിക്കൂറുകളോളം തിളപ്പിച്ചിട്ട തേയിലപ്പൊടി പിഴിഞ്ഞെടുത്തുണ്ടാക്കുന്ന ക ട്ടന് കടുപ്പവും കൂടൂതലായിരിക്കും.ഇതിന്റെയൊക്കെ തിരിച്ചറിവില്‍ നിന്നാണ് കട്ടന്‍കടയെ ആശയം വന്നത്. ആദ്യം പലരും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഈ ആശയവുമായി മുന്നോട്ട്പോകുകയും വന്‍ വിജയമാകുകയും ചെയ്തു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
