New Update
/kalakaumudi/media/post_banners/47802156497f77410183e901cc75c40aecd3deae81adcf433fa0d1b8a9133b29.jpg)
കൊച്ചി: സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് സംഘടിപ്പിക്കുന്ന കേരള ആഗ്രോ ഫുഡ് പ്രോ 2017 ഈ മാസം 5, 6, 7 തീയതികളിൽ ബോൾഗാട്ടി പാലസ് ആന്റ് ഐലന്റ് റിസോർട്ടിൽ നടക്കും. ചക്ക, മാങ്ങ, പപ്പായ, പൈനാപ്പിൾ, കപ്പ, കശുമാങ്ങ, തെങ്ങ, വാഴപ്പഴം സുഗന്ധവ്യജ്ഞനങ്ങൾ എന്നിവയിൽ നിന്നും നവീന രീതിയിൽ ഉളള മൂല്യ വർധിത ഉൽപ്പന്നങ്ങൾ നിർമിക്കുന്ന കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുമുളള നൂറോളം വ്യവസായ യൂണിറ്റുകൾ പങ്കെടുക്കും. നാളികേര വികസന കോർപറേഷൻ, കേന്ദ്ര കിഴങ്ങു ഗവേഷണ കേന്ദ്രം, പിറവം അഗ്രോഫുഡ് പാർക്ക്, കേരള കാർഷിക സർവകലാശാല തുടങ്ങിയ സ്ഥാപനങ്ങളും ഈ മേളയിൽ പങ്കെടുക്കും. കാർഷികാധിഷ്ഠിത വ്യവസായത്തിന് പ്രോത്സാഹനം നൽകുക. ഈ മേഖലയിലെ വ്യവസായ സംരംഭകർക്ക് ആഗോള ഇന്ത്യൻ വിപണിയിൽ ഇടം നേടിക്കൊടുക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് അഗ്രോ ഫുഡ് പ്രോ 2017 നടത്തുന്നത്. നവീന പാക്കിങ് സാങ്കേതിക വിദ്യയിലൂടെ ഉൽപ്പന്നങ്ങളുടെ ഗുണമേന്മ ഉറപ്പ് വരുത്തി സംരംഭകരുടെ സാമ്പത്തിക സാശ്രയത്വം ഉറപ്പ് വരുത്താൻ ഉതകുന്ന പദ്ധതിയാണ് ഈ മേളയിലൂടെ വിഭാവനം ചെയ്യുന്നത്. ഈ ഉൽപന്നങ്ങളുടെ വിപണി ഉറപ്പ് വരുത്തുന്നതിനായി ബിസിനസ് മീറ്റും മേളയിൽ സംഘടിപ്പിക്കുന്നുണ്ട്. ഫെബ്രുവരി അഞ്ചിന് വൈകിട്ട്‌നാലിന് വ്യവസായ മന്ത്രി എ.സി.മൊയ്തീൻ ഉദ്ഘാടനം നിർവഹിക്കും. മന്ത്രിവി.എസ്.സുനിൽകുമാർ, പ്രൊഫ:കെ.വി.തോമസ്.എം.പി, എസ്.ശർമ എം.എൽ.എ, മുളവുകാട് പഞ്ചായത്ത് പ്രസിഡന്റ് വിജി ഷാജൻ എന്നിവർ പങ്കെടുക്കും. പരിപാടിയിലേക്കുളള പ്രവേശനം സൗജന്യം. ഫെബ്രുവരി ആറ്, ഏഴ് തീയതികളിൽ രാവിലെ 10 മുതൽ വൈകിട്ട് ഏഴു വരെ പ്രവേശനം ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 9895646066.