വാട്‌സാപ്പിലൂടെയുള്ള വായ്പ തട്ടിപ്പ്; മുന്നറിയിപ്പുമായി കേരള ബാങ്ക്

വാട്‌സ് ആപ്പിലൂടെയുള്ള വായ്പാത്തട്ടിപ്പിനെതിരെ കേരളബാങ്കിന്റെ മുന്നറിയിപ്പ്.

author-image
anu
New Update
വാട്‌സാപ്പിലൂടെയുള്ള വായ്പ തട്ടിപ്പ്; മുന്നറിയിപ്പുമായി കേരള ബാങ്ക്

തിരുവനന്തപുരം: വാട്‌സ് ആപ്പിലൂടെയുള്ള വായ്പാത്തട്ടിപ്പിനെതിരെ കേരളബാങ്കിന്റെ മുന്നറിയിപ്പ്. ബാങ്കിന്റെ ലോഗോ ദുരുപയോഗം ചെയ്ത് വാട്‌സ് ആപ്പിലൂടെ വായ്പയുടെ അറിയിപ്പ് വരികയും ചില രേഖകള്‍ ആവശ്യപ്പെടുകയും ചെയ്യും.അത് നല്‍കിയാല്‍ വായ്പ അനുവദിച്ചെന്നും ഇന്‍ഷ്വറന്‍സ് തുക അടച്ചാലുടന്‍ വായ്പാത്തുക അക്കൗണ്ടിലെത്തുമെന്നുമുള്ള കത്ത് കിട്ടും. ഇന്‍ഷ്വറന്‍സ് തുക നല്‍കിയാല്‍ പണം തട്ടിയെടുക്കുന്നതാണ് രീതി. ഇതുമായി കേരളബാങ്കിന് യാതൊരു ബന്ധവുമില്ലെന്ന് അധികൃതര്‍ അറിയിച്ചു.

കേരള ബാങ്ക് വാട്‌സ്ആപ്പോ ഓണ്‍ലൈനോ വഴി വായ്പ നല്‍കുന്നില്ല. അത്തരത്തില്‍ വായ്പ നല്‍കാന്‍ ഏജന്‍സികളെ ഏല്പിച്ചിട്ടുമില്ല. ശാഖകളിലൂടെ നേരിട്ട് മാത്രമേ കേരളബാങ്ക് വായ്പകള്‍ കിട്ടുകയുള്ളൂവെന്ന് ബാങ്ക് അധികൃതര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Business News Latest News