/kalakaumudi/media/post_banners/58f430c44a451464174cb22b8e060cf98dc7a2c39a273ed1e345d7c95518870d.jpg)
ഡൽഹി : ചേമ്പർ ഓഫ് കൊമേഴ്‌സുകളുടെ ഉന്നതതല സമിതിയായ അസ്സോചാം ഇന്ത്യ ഏർപ്പെടുത്തിയ മികച്ച സാമൂഹ്യ പ്രതിബദ്ധതയ്ക്കുള്ള ദേശിയ പുരസ്‌കാരമാണ് കേരള ഗ്രാമീണ ബാങ്കിന് ലഭിച്ചത്. വിദ്യാലയങ്ങൾ കേന്ദ്രികരിച്ച് കുട്ടികളിൽ ബാങ്കിങ് അവബോധം വളർത്തുന്നതിനായി കേരള ഗ്രാമീണ ബാങ്ക് നടപ്പിലാക്കി വരുന്ന എഫ് .ഐ .@ സ്കൂൾ എന്ന ആശയതിനാണ് അംഗീകാരം ലഭിച്ചത്. ബാങ്കിന്റെ കേരളത്തിലെ 616 ശാഖകൾ മുഖേന ഇതുവരെ 632 സ്കൂളുകളിൽ ബോധവത്കരണ പരിപാടികൾ വഴി 6000 അധികം കുട്ടികൾക്ക് ഇത് ഉപകാരമായിമാറി. അന്തർദേശിയ തലത്തിൽ ഇത് ശ്രദ്ധയിൽ പ്പെട്ടിട്ടുണ്ട്. സി വൈ എഫ് ഐ ആം സ്റ്റാർ ഡാമിന്റെ ഗ്ലോബൽ ഇൻക്ലൂഷൻ അംഗീകാരവും ലഭിച്ചിട്ടുണ്ട്. മുംബൈയിൽ വച്ച് നടന്ന ചടങ്ങിൽ ബാങ്ക് ജനറൽ മാനേജർ കേന്ദ്ര ധനവകുപ്പ് സഹമന്ത്രിയുടെ കൈയിൽ നിന്ന് അവാർഡ് കൈപറ്റി.