/kalakaumudi/media/post_banners/323870e221958223c6f331b9378bbfe7ba81c21861c61d9371bb923ab74ded19.jpg)
തിരുവനന്തപുരം: ദ്രുതഗതിയില്‍ വളരുന്ന സാങ്കേതിക സംരംഭങ്ങളുടെ റാങ്കിംഗ് നടത്തുന്ന ഡിലോയിറ്റ് ഇന്ത്യ ഫാസ്റ്റ് 50, പട്ടികയില്‍ ഇരുപതാം സ്ഥാനത്തായി ടെക്നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ് ഇടംപിടിച്ചു.ഏഷ്യ-പസഫിക് ടെക്നോളജി ഫാസ്റ്റ് 500 പട്ടികയിലും റിഫ്ളക്ഷന്‍സ് ഇടംപിടിച്ചിട്ടുണ്ട്.ഇന്ത്യ, ലാറ്റിന്‍ അമേരിക്ക എന്നിവടങ്ങളിലാണ് റിഫ്ളക്ഷന്‍സിന്‍റെ ഡെലിവറി ഓപ്പറേഷന്‍സ് പ്രധാനമായും നടക്കുന്നത്.തിരുവനന്തപുരത്താണ് ഏറ്റവും വലിയ ഡെലിവറി സെന്‍റര്‍ ഉള്ളത്.മൂന്ന് വര്‍ഷത്തെ ശരാശരി വരുമാനവര്‍ധനവ് കണക്കാക്കിയാണ് ഡിലോയിറ്റ് റാങ്ക് പട്ടിക തയ്യാറാക്കുന്നത്.
ബാങ്കിംഗ്, ഫിന്‍ടെക്, ആരോഗ്യം, ലോജിസ്റ്റിക്സ്, ഗതാഗതം, വാഹനം, മീഡിയ, എന്‍റര്‍ടെയിന്‍മെന്‍റ് മേഖലകളില്‍ സേവനങ്ങള്‍ നല്‍കുന്ന സ്ഥാപനമാണ് റിഫ്ളക്ഷന്‍സ്.അമേരിക്ക, ഓസ്ട്രേലിയ, ഗള്‍ഫ്, എപിഎസി എന്നിവിടങ്ങളിലും റിഫ്ളക്ഷന്‍സ് പ്രവര്‍ത്തിക്കുന്നു.കസ്റ്റം സോഫ്റ്റ് വെയര്‍ ഡെവലപ്മന്‍റ്, ഡാറ്റാ സയന്‍സ്, എക്സപീരിയന്‍സ് ഡിസൈന്‍, ക്ലൗഡ് ഇന്‍ഫ്രാസ്ട്രക്ചര്‍, ക്വാളിറ്റ് അഷ്വറന്‍സ് എന്നിങ്ങനെ സമഗ്രമായ സാങ്കേതികസേവനമാണ് റിഫ്ളക്ഷന്‍സ് നല്‍കുന്നത്.
ഡിലോയിറ്റ് പട്ടികയില്‍ ഇടംപിടിക്കാനായത് ആവേശവും അഭിമാനവും പകരുന്ന നേട്ടമാണെന്ന് കമ്പനി സിഇഒ ദീപ സരോജാമ്മാള്‍ പറഞ്ഞു. വ്യത്യസ്ത, നൂതനത്വം എന്നിവ നേടുന്നതില്‍ കമ്പനികളെ സഹായിക്കാനും അതു വഴി റിഫ്ളക്ഷന്‍സിന്‍റെ ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം നല്‍കാനും സഹായിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
വര്‍ത്തമാനകാലത്തെ മത്സരത്തിന്‍റെയും വെല്ലുവിളികളുടെയും സാഹചര്യത്തില്‍ ഡിലോയിറ്റ് പട്ടികയില്‍ ഇടംപിടിച്ചത് പ്രശംസനീയമായ കാര്യമാണെന്ന് ഡിലോയിറ്റ് ടൊഹമസ്റ്റു ഇന്ത്യയുടെ പ്രോഗ്രാം ഡയറക്ടറും പങ്കാളിയുമായ രാജീവ് സുന്ദര്‍ പറഞ്ഞു.ഡിജിറ്റൈസേഷന്‍ അതിവേഗം നടക്കുന്ന 2022 ല്‍ ദ്രുതഗതിയില്‍ മുന്നേറാനുള്ള പ്രചോദനമാകുമിത്. മൂന്നു വര്‍ഷം കൊണ്ട് സ്ഥായിയായ വളര്‍ച്ച കൈവരിക്കാനാകുന്നത് മികച്ച നേട്ടമാണ്.സാങ്കേതികവിദ്യയോടുള്ള കമ്പനിയുടെ പ്രതിബദ്ധതയാണിത് കാണിക്കുന്നത്.
ഡിലോയിറ്റ് ടെക്നോളജി ഫാസ്റ്റ് 50 പട്ടിക 2005 മുതലാണ് ആരംഭിച്ചത്. ഏഷ്യ-പസഫിക് മേഖലയിലെ പൊതു-സ്വകാര്യ രംഗത്തെ നൂതനവും ദ്രുതഗതിയില്‍ വളരുന്നതുമായ കമ്പനികളുടെ വിലയിരുത്തലാണ് നടത്തുന്നത്.ഇന്‍റര്‍നെറ്റ് മുതല്‍ ബയോടെക്നോളജി വരെയും മെഡിക്കല്‍ മുതല്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ വരെയുള്ള കമ്പനികളെയും ഇതില്‍ പരിഗണിക്കുന്നുണ്ട്.