/kalakaumudi/media/post_banners/b54f8aeddbd48a676bb34db770bc2414ca5bb44e4b93c230edc869758813dcec.jpg)
കൊച്ചി: കേരള പ്ലാന്റേഷന്‍ എക്‌സ്‌പോ ജനുവരി 20 മുതല്‍ 22 വരെ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടക്കും. തോട്ടം മേഖലയുടെ സമഗ്ര വളര്‍ച്ചയും മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ക്ക് പുതിയ വിപണി കണ്ടെത്താനും ലക്ഷ്യമിട്ട് പ്ലാന്റേഷന്‍ ഡയറക്ടറേറ്റാണ് എക്‌സ്‌പോ സംഘടിപ്പിക്കുന്നത്. ഈ മേഖലയിലെ സ്ഥാപനങ്ങളുടെ ഉത്പന്നങ്ങളും പ്ലാന്റേഷന്‍ ടൂറിസം ഉള്‍പ്പെടെയുള്ള സേവനങ്ങളും പ്രദര്‍ശിപ്പിക്കുന്ന സ്റ്റാളുകളും ബിസിനസ് ടു ബിസിനസ് മീറ്റും എക്സ്പോയോടനുബന്ധിച്ച് സംഘടിപ്പിക്കും.
വ്യവസായ, കയര്‍ വകുപ്പ് മന്ത്രി പി. രാജീവ് എക്സ്പോ ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന പ്ലാന്റേഷനുകള്‍ , തോട്ടം ഉപകരണങ്ങളുടെയും യന്ത്രങ്ങളുടെയും വിതരണക്കാര്‍ , മറ്റ് സേവനദാതാക്കള്‍ , തോട്ടം മേഖലയിലെ കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവരുടെ സ്റ്റാളുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. രാവിലെ ഒമ്പത് മണി മുതല്‍ 10 മണി വരെയുള്ള പ്രദര്‍ശനത്തില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യമാണ്.