ഓണത്തെ വരവേല്‍ക്കാന്‍ കേരളത്തിലെ വിപണികള്‍ ഒരുങ്ങി

കൊച്ചി: മലയാളികളുടെ സ്വന്തം ഉത്സവമായ ഓണത്തിന് ഒരു മാസം കൂടി. വിപണി ഉണരുന്ന കാലം. കേരളത്തില്‍ ഏറ്റവുമധികം ബിസിനസ് നടക്കുന്ന സമയമാണിത്.

author-image
online desk
New Update
ഓണത്തെ വരവേല്‍ക്കാന്‍ കേരളത്തിലെ വിപണികള്‍ ഒരുങ്ങി

കൊച്ചി: മലയാളികളുടെ സ്വന്തം ഉത്സവമായ ഓണത്തിന് ഒരു മാസം കൂടി. വിപണി ഉണരുന്ന കാലം. കേരളത്തില്‍ ഏറ്റവുമധികം ബിസിനസ് നടക്കുന്ന സമയമാണിത്. ഇതിനായി വിപണി ഒരുങ്ങിക്കഴിഞ്ഞു. മഴ മാറി മാനം തെളിയുന്നതോടെ വിപണി കൂടുതല്‍ ഉത്സാഹത്തിലാകും. എല്ലാ ഇനങ്ങളുടെയും വില്പനയില്‍ ശരാശരി 30 ശതമാനം വര്‍ധനയാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്.

ഓണത്തെ വരവേല്‍ക്കാന്‍ എല്ലാ ബ്രാന്‍ഡുകളും കമ്പനികളും ഡീലര്‍മാരും പ്രത്യേകം ഒരുങ്ങിയിട്ടുണ്ട്. അന്താരാഷ്ട്ര കമ്പനികളെല്ലാം അവരുടെ ഏറ്റവും പുതിയ ഉത്പന്ന നിരയും ഓഫറുകളുമായി വിപണിയില്‍ എത്തിക്കഴിഞ്ഞു. സ്വര്‍ണ നാണയങ്ങള്‍ മുതല്‍ വിദേശ യാത്രകള്‍ വരെയാണ് ഓഫറുകള്‍.

ഇന്ത്യയൊട്ടാകെ ഉത്സവ സീസണിനു തുടക്കം കുറിക്കുന്നത് ഓണത്തിന്റെ വരവോടെയാണ്. അതുകൊണ്ടുതന്നെ കേരളത്തിലെ കച്ചവടം കമ്പനികള്‍ പ്രതീക്ഷയോടെയാണ് നോക്കുന്നത്. എല്ലാ ഇനങ്ങളിലും ഹയര്‍ എന്‍ഡ് വിഭാഗത്തിലേക്ക് ഉപഭോക്താക്കള്‍ മാറുന്നുവെന്നാണ് വിപണിയിലെ പ്രാഥമിക സൂചനകള്‍ നല്‍കുന്നത്.

ഗൃഹോപകരണ വിപണിയില്‍ 4കെ ടി.വി., കൂടുതല്‍ സൗകര്യങ്ങളുള്ള വാഷിങ് മെഷീന്‍, പുതിയ ഫീച്ചറുകളോടെയുള്ള റഫ്രിജറേറ്റര്‍ എന്നിവയാണ് ഇത്തവണ താരങ്ങള്‍.

കുറഞ്ഞ വൈദ്യുത ഉപയോഗം, പരിസ്ഥിതി സൗഹൃദ പ്രത്യേകതകള്‍ തുടങ്ങിയവയെല്ലാം ഉപഭോക്താക്കള്‍ പരിഗണിക്കുന്നുണ്ട്. ഉയര്‍ന്ന ടെക്‌നോളജിയെ ആശ്രയിക്കുമ്പോള്‍ത്തന്നെ ഗുണമേ• ഉറപ്പാക്കാനും അവര്‍ ശ്രദ്ധിക്കുന്നു. മുന്‍കാലങ്ങളില്‍നിന്ന് വ്യത്യസ്തമായി ഓരോ ഉത്പന്നത്തെക്കുറിച്ചും കൃത്യമായ അറിവോടെയാണ് ഉപഭോക്താക്കള്‍ എത്തുന്നതെന്ന് ഡീലര്‍മാര്‍ പറയുന്നു.

ഓണ്‍ലൈനിനെക്കാളുപരി സാധനങ്ങള്‍ കടകളില്‍നിന്ന് നേരിട്ടു വാങ്ങാനാണ് ഇപ്പോഴും ബഹുഭൂരിപക്ഷം ആളുകള്‍ക്കും താത്പര്യം. ഓരോ സാധനവും നേരിട്ടുകണ്ട് വാങ്ങാമെന്നതാണ് ഗുണം. ഡീലര്‍മാരുമായുള്ള ബന്ധം, മികച്ച വില്പനാനന്തര സേവനം തുടങ്ങിയ കാരണങ്ങളുമുണ്ട്.

വസ്ത്രം, ഗൃഹോപകരണങ്ങള്‍, മൊബൈല്‍ ഫോണുകള്‍, വാഹനങ്ങള്‍ തുടങ്ങി എന്തും ഏറ്റവുമധികം വില്‍ക്കുന്നത് ഓണക്കാലത്താണ്. ഇക്കഴിഞ്ഞ വേനല്‍ക്കാലത്ത് കേരളത്തില്‍ എ.സി. വില്പനയില്‍ വന്‍ കുതിപ്പുണ്ടായെന്നാണ് കണക്കുകള്‍. ഈ പ്രവണത തുടര്‍ന്നാല്‍ ഓണക്കാലം വിപണിയില്‍ കച്ചവട വിസ്‌ഫോടനം സൃഷ്ടിച്ചേക്കും. ആകര്‍ഷകമായ വായ്പാ സൗകര്യവും ഒരുങ്ങിയിട്ടുണ്ട്.

 

 

onam 2019