/kalakaumudi/media/post_banners/54ab1484f21f12fac6ba8b8c9993e4076b121a89cae6be35b1d7ff8e7a2eb3eb.jpg)
തിരുവനന്തപുരം: ഉപഭോക്താക്കള്‍ക്ക് ഒന്നിലധികം റെസ്റ്റോറന്റുകളില്‍ നിന്ന് ഒരു ബില്ലില്‍ ഭക്ഷണം തെരഞ്ഞെടുക്കാനും നിയുക്ത സ്ഥലങ്ങളില്‍ നിന്ന് അവ സ്വീകരിക്കുന്നതിനുമായി ഒരു സ്റ്റാര്‍ട്ടപ്പ്. കേരളത്തിലെ മൂന്ന് യുവ സംരംഭകരാണ് പുതിയ ആശയത്തിന് പിന്നില്‍. സ്മാര്‍ട്ട് കിയോസ്‌ക് ഉല്‍പ്പന്നമായ വെന്‍ഡിഗോ ഉടന്‍ തിരുവനന്തപുരത്ത് അവതരിപ്പിക്കും.
വെര്‍സിക്കിള്‍സ് ടെക്‌നോളജീസിന്റെ സംരംഭമാണിത്. മനോജ് ദത്തന്‍ (ഫൗണ്ടര്‍ സിഇഒ), അനീഷ് സുഹൈല്‍ (ഫൗണ്ടര്‍ സിടിഒ), ഇ-കൊമേഴ്‌സ് മേഖലയില്‍ അനുഭവപരിചയമുള്ള നിക്ഷേപകന്‍ കിരണ്‍ കരുണാകരന്‍ എന്നിവരാണ് സ്റ്റാര്‍ട്ടപ്പുമായി രംഗത്തെത്തിയിട്ടുള്ളത്. ഉപഭോക്താവിന് വെന്‍ഡിഗോ പോര്‍ട്ടലില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനും അത് എത്തിക്കുന്നതിനുള്ള സമയവും സ്ഥലവും രേഖപ്പെടുത്താനാകും.
ഓര്‍ഡര്‍ ചെയ്യാനുള്ള സംവിധാനം പേയ്‌മെന്റ് ഗേറ്റ് വേകളുമായി സംയോജിപ്പിച്ചിരിക്കുന്നു .പേയ്‌മെന്റ് ചെയ്തുകഴിഞ്ഞാല്‍ ഭക്ഷണം ലഭിക്കുന്നതിനായി ഉപഭോക്താവിന് കിയോസ്‌ക് ബോക്‌സ് നമ്പറുള്ള ഒടിപി ലഭിക്കും. ഉപഭോക്താക്കളുടെ സൗകര്യത്തിനനുസരിച്ച് ഒന്നിലധികം റെസ്റ്റോറന്റുകളില്‍ നിന്ന് ഒറ്റ ഓര്‍ഡറില്‍ വിവിധ ഇനം ഭക്ഷണം വാങ്ങിക്കാം എന്നതാണ് പ്രത്യേകത.