/kalakaumudi/media/post_banners/9a1f74e975d257d419d5d27922f07f64e8a88efc8b39876dbc244ee4d4b3e112.jpg)
തിരുവനന്തപുരം: കേരളത്തിലെ ടൂറിസം ഇന്ന് പുത്തന്‍ ഉണര്‍വിന്റെ പാതയിലാണെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സര്‍ക്കാരും സ്വകാര്യ സംരഭകരും ഒന്നിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ഈ വികസനത്തിന് കൂടുതല്‍ ശക്തി പകരുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. കേരളത്തിന്റെ തനതു പഞ്ചനക്ഷത്ര ഹോട്ടല്‍ ശ്യംഖലയായ റാവിസ് ഹോട്ടല്‍സ് ആന്റ് റിസോര്‍ട്ടിന്റെ പുതിയ പ്രൊമോഷന്‍ വീഡിയോ ആയ 'ലേക്ക് ആന്റ് ബീച്ച് എക്‌സറ്റസി'യുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
കേരളത്തിലെ കായലുകള്‍, കടപ്പുറങ്ങള്‍, മലനിരകള്‍, വഞ്ചി വീടുകള്‍, നാടന്‍ ഭക്ഷണ വിഭവങ്ങള്‍, എന്നിവയ്ക്ക് പുറമെ പൈതൃകവും സംസ്‌കൃതിയും ആയുര്‍വേദവും സമന്വയിപ്പിച്ച് സഞ്ചാരികളായ ഒരു കുടുംബത്തിന്റെ ഗൃഹാതുരത്വം ഉണര്‍ത്തുന്ന കാഴ്ചപ്പാടിലൂടെയാണ് പുതിയ വീഡിയോ അവതരിപ്പിച്ചിരിക്കുന്നത്. റാവിസ് അഷ്ടമുടി, ലീല റാവിസ് കോവളം, റാവിസ് കടവ്, റാവിസ് കോഴിക്കോട് തുടങ്ങിയ പഞ്ചനക്ഷത്ര ഹോട്ടല്‍ ശ്യംഖലയാണ് കൊല്ലം ആസ്ഥാം ആയിട്ടുളള റാവിസ് ഹോട്ടല്‍സ് ആന്റ് റിസോര്‍ട്ട്. റാവിസ് ഹോട്ടല്‍സ് ജനറല്‍ മാനേജര്‍ ഓപ്പറേഷന്‍സ് അനില്‍ രാജ്, ജനറല്‍ മാനേജര്‍ ബിസിനസ് എക്‌സ്‌ലെന്‍സ് അജിത് നായര്‍, അഡ്മിനിസ്‌ട്രേഷന്‍ മാനേജര്‍ ജയപ്രകാശ് ചെമ്പത്ത്, എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
