/kalakaumudi/media/post_banners/406d0e726c4b7d71ca6949d8a7b4a0cd7bf7de98502a73a71c86fce510227684.jpg)
ന്യൂഡൽഹി: ചിക്കൻ എന്ന വാക്കിന്റെ പൂർണഅവകാശം കെ.എഫ്.സിക്ക് മാത്രമായി നൽകാനാവില്ലെന്ന് ഡൽഹി ഹൈക്കോടതി.'ചിക്കൻ സിങ്കറി'ന് ട്രേഡ്മാർക്ക് നിഷേധിച്ച ഉദ്യോഗസ്ഥനെതിരായ കെ.എഫ്.സിയുടെ ഹരജിയിലാണ് ഹൈകോടതിയുടെ നിരീക്ഷണം.
ചിക്കൻ സിങ്കർ കെ.എഫ്.സിയുടെ ട്രേഡ്മാർക്കായി രജിസ്റ്റർ ചെയ്യണമെന്നായിരുന്നു റീടെയിൽ ഫുഡ് ചെയിനിന്റെ ആവശ്യം.നിലവിൽ സിങ്കർ എന്ന വാക്കിന് കെ.എഫ്.സിക്ക് രജിസ്ട്രേഷനുണ്ട്.എന്നാൽ, ചിക്കനെന്ന വാക്കിന് ഇത്തരത്തിൽ രജിസ്ട്രേഷൻ നൽകാനാവില്ലെന്ന് ഡൽഹി ഹൈകോടതി വ്യക്തമാക്കി.
അതേസമയം, കെ.എഫ്.സിയുടെ പനീർ സിങ്കർ എന്ന പദത്തിന് ഇത്തരത്തിൽ രജിസ്ട്രേഷനുണ്ട്.യു.എസിലെ ലൂയിസ്‍വില്ല കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഫാസ്റ്റ്ഫുഡ് ശൃംഖലയാണ് കെ.എഫ്.സി.