ഖാദി വസ്ത്രങ്ങള്‍ ഇനി ആമസോണിലും

ബിഹാറിലെ ഖാദി നെയ്ത്തുകാര്‍ ഉത്പാദിപ്പിക്കുന്ന വിവിധ തരം വസ്ത്രങ്ങള്‍ ഇനി ആമസോണിലൂടെ വാങ്ങാം.

author-image
uthara
New Update
ഖാദി വസ്ത്രങ്ങള്‍ ഇനി ആമസോണിലും

ന്യൂഡല്‍ഹി: ബിഹാറിലെ ഖാദി നെയ്ത്തുകാര്‍ ഉത്പാദിപ്പിക്കുന്ന വിവിധ തരം വസ്ത്രങ്ങള്‍ ഇനി ആമസോണിലൂടെ വാങ്ങാം. ഇതിനായി ലോകത്തെ ഏറ്റവും വലിയ ഇ കൊമേഴ്സ് പ്ലാറ്റഫോമായ ആമസോൺ , ബിഹാറിലെ ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് ബോര്‍ഡുമായി കരാര്‍ ഒപ്പിട്ടു .

കരാര്‍ പ്രകാരം ഖാദി നെയ്ത്തുകാരുടെ 80 സൊസൈറ്റികള്‍ ഉത്പാദിപ്പിക്കുന്ന കുര്‍ത്ത, മുണ്ടുകള്‍, തോര്‍ത്തുകള്‍, പൈജാമ തുടങ്ങിയ വസ്ത്രങ്ങള്‍ ആമസോ വഴി ഓലൈനായി വാങ്ങാം. ഹാന്‍ഡ്ലൂം, ഹാന്‍ഡിക്രഫ്റ്റ് ഉത്പങ്ങള്‍ക്കായി ആമസോണിലെ പ്രത്യേക വിഭാഗമായ 'കല ഹാറ്റ്' വഴി ഇവ വാങ്ങാം.

ഒരു വര്‍ഷം മുന്‍പ് ഉത്തര്‍പ്രദേശിലെ ഖാദി ബോര്‍ഡുമായി സമാനമായ കരാര്‍ ആമസോ ഒപ്പു വച്ചിരുന്നു . വസ്ത്രങ്ങള്‍ക്ക് പുറമെ വീട്ടില്‍ ഉണ്ടാക്കുന്ന ഭക്ഷണവും ആമസോണില്‍ ലഭ്യമാകുന്ന കരാറായിരുന്നു ഇത്. യുപിയില്‍ നെയ്ത്തുകാര്‍ക്ക് ആമസോ ഇ കോമേഴ്സ് രംഗത്ത് പരിശീലനവും നല്‍കിയിരുന്നു .

khadi