/kalakaumudi/media/post_banners/3d1c557b7a21465daffbb46ee1667272558b6ca45bcf9c9f58f57ba864e21ab7.png)
ഓഗസ്റ്റ് 22 ന് തങ്ങളുടെ ആദ്യ ഉല്‍പ്പന്നമായ സെല്‍റ്റോസ്, ഇന്ത്യയില്‍ അവതരിപ്പിക്കാനൊരുങ്ങി കിയ. അതോടൊപ്പം കാര്‍ നിര്‍മ്മാതാക്കള്‍ എസ്യുവിയെ രാജ്യത്തുടനീളമുള്ള ഡീലര്‍മാര്‍ക്ക് അയയ്ക്കാനും ആരംഭിച്ചിട്ടുണ്ട്. അടുത്ത മാസം എസ്യുവി വിപണിയിലെത്തുമ്പോഴേക്കും 160 നഗരങ്ങളില്‍ 265 ടച്ച്പോയിന്റുകള്‍ സ്ഥാപിക്കാനാണ് കിയ ലക്ഷ്യമിടുന്നത്.
രണ്ട് ട്രിമ്മുകളായി ആവും കിയ സെല്‍റ്റോസ് എത്തുക: ടെക് ലൈന്‍, ജിടി ലൈന്‍. ഇ, കെ, കെ +, എക്‌സ്, എക്‌സ് + എന്നീ അഞ്ച് വേരിയന്റുകളില്‍ ടെക് ലൈന്‍ ലഭ്യമാകും. കെ, എക്‌സ്, എക്‌സ് + എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാവും ജിടി ലൈന്‍ ലഭ്യമാകുക.
1.5 ലിറ്റര്‍ ബിഎസ് 6 പെട്രോള്‍, ഡീസല്‍ എഞ്ചിനുകള്‍ എച്ച്ടി ലൈനില്‍ ലഭ്യമാകും. 1.4 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ മാത്രമാകും ജിടി ലൈനില്‍ ലഭ്യമാകുന്നത്.
സവിശേഷതകളുടെ കാര്യത്തില്‍, സെല്‍ട്ടോസിന് സെഗ്മെന്റില്‍ ചില പ്രത്യേകതകള്‍ ഉണ്ടായിരിക്കും. 360 ഡിഗ്രി ക്യാമറ, ഫ്രണ്ട് പാര്‍ക്കിംഗ് സെന്‍സറുകള്‍, ആംബിയന്റ് ലൈറ്റിംഗ്, ബ്ലൈന്‍ഡ് സ്‌പോട്ട് ഡിറ്റക്ഷന്‍ സിസ്റ്റം, പ്രീമിയം ബോസ് സൗണ്ട് സിസ്റ്റം, 8 ഇഞ്ച് ഹെഡ്-അപ്പ് ഡിസ്‌പ്ലേ, ആപ്പിള്‍ കാര്‍പ്ലേയും ആന്‍ഡ്രോയ്ഡ് ഓട്ടോയോടും കൂടിയ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവയുള്‍പ്പെടെ വിവിധ സെഗ്മെന്റ് ഫസ്റ്റ് സവിശേഷതകള്‍ സെല്‍റ്റോസിനുണ്ടാവും.