സിഎസ്ഒവി നിര്‍മ്മിക്കാന്‍ കൊച്ചി ഷിപ്യാഡിന് കോടികളുടെ കരാര്‍

By web desk .09 11 2022

imran-azhar


കൊച്ചി: യൂറോപ്യന്‍ കമ്പനിക്കായി കമ്മിഷനിങ് സര്‍വീസ് ഓപ്പറേഷന്‍ വെസല്‍സ് (സിഎസ്ഒവി) നിര്‍മിക്കുന്നതിന് വേണ്ടി കൊച്ചി ഷിപ്യാഡിന് 1000 കോടി രൂപയുടെ കരാര്‍. കമ്മിഷനിങ് സര്‍വീസ് ഓപ്പറേഷന്‍ വെസല്‍ കടലിലെ വിന്‍ഡ് ഫാമുകള്‍ക്ക് വേണ്ടിയാണ് ഉപയോഗിക്കുന്നത്.

 

സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്കു ഷിപ്യാഡ് നല്‍കിയ അറിയിപ്പിലാണ് കരാറിനെക്കുറിച്ചു വെളിപ്പെടുത്തിയത്.അതേസമയം, കപ്പല്‍ ഏത് കമ്പനിക്കു വേണ്ടിയാണ് നിര്‍മിക്കുന്നതെന്നോ എത്ര കപ്പലുകളാണ് നിര്‍മിക്കുന്നതെന്നോ വെളിപ്പെടുത്തിയിട്ടില്ല.


ആഗോളതലത്തില്‍ ഹരിത ഊര്‍ജത്തിലേക്കുള്ള ചുവടു മാറ്റത്തിന്റെ ഭാഗമായാണു കാറ്റില്‍ നിന്നു വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന വിന്‍ഡ് ഫാമുകള്‍ കടലില്‍ സ്ഥാപിക്കുന്നത്. കമ്മിഷനിങ് സര്‍വീസ് ഓപ്പറേഷന്‍ വെസല്‍, സര്‍വീസ് ഓപ്പറേഷന്‍ വെസല്‍ തുടങ്ങിയ പ്രത്യേക ഉപയോഗ യാനങ്ങള്‍ നിര്‍മിക്കുന്നതു വിന്‍ഡ് ഫാമുകളിലെ ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനാണ്.

 

 

OTHER SECTIONS