/kalakaumudi/media/post_banners/71d30c1c2a45c06110ded8979292ccf3361f3558c1ac3c820ac7a7498ad0ad61.jpg)
കൊച്ചി: എല്‍ആന്‍ഡ്ടി ഫിനാന്‍സ് ഹോള്‍ഡിങ്സ് (എല്‍ആന്‍ഡ്ടി എഫ്എച്ച്)കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അവസാന പാദത്തിലെയും 2019 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തെയും കണക്കുകള്‍ അവതരിപ്പിച്ചു. 2019 സാമ്പത്തിക വര്‍ഷം 77 ശതമാനം വളര്‍ച്ചയോടെ 2226 കോടി രൂപയുടെ നികുതി കഴിച്ചുള്ള വരുമാനമാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. 2018 സാമ്പത്തിക വര്‍ഷം ഇത് 1255 കോടിയായിരുന്നു. സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ വരുമാനം 548 കോടി രൂപയായിരുന്നു. 2018 അവസാന പാദത്തിലെ 282 കോടിയില്‍ നിന്നും 94 ശതമാനം വളര്‍ച്ച.
2019 സാമ്പത്തിക വര്‍ഷത്തെ ആര്‍ഒഇ 17.92 ശതമാനമാണ്. 2018ല്‍ ഇത് 15.73 ശതമാനമായിരുന്നു. നാലാം പാദത്തിലെ ആര്‍ഒഇ 16.57 ശതമാനം കുറിച്ചു. റീട്ടെയില്‍വല്‍ക്കരണം, ലിക്വിഡിറ്റി മാനേജ്മെന്റ്, നിംസിലെ വളര്‍ച്ച, ഫണ്ടിങ് സ്രോതസുകളുടെ വൈവിധ്യവല്‍ക്കരണം, കരുതല്‍ ആസ്തി നിലവാരം തുടങ്ങിയവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതാണ് 2019 സാമ്പത്തിക വര്‍ഷത്തെ ആര്‍ഒഇയില്‍ നേട്ടത്തിന് വഴിയൊരുക്കിയത്.
എല്‍ആന്‍ഡ്ടി എഫ്എച്ച് ഉപസ്ഥാപനങ്ങളിലൂടെ ആറ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലീസിങ് (ഐഎല്‍),ഫിനാന്‍ഷ്യല്‍ സര്‍വീസുകളിലൂടെ (എഫ്എസ്) എസ്പിവികള്‍ക്കായി 1800 കോടി രൂപയുടെ ഇടപാടാണ് നടത്തിയത്. റൂറല്‍ ഫിനാന്‍സ്, ഹൗസിങ് ഫിനാന്‍സ്, ഹോള്‍സെയില്‍ ഫിനാന്‍സ് തുടങ്ങിയ വായ്പാ ബിസിനസുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതും ബിസിനസ് വളര്‍ച്ചയ്ക്കു കാരണമായി. ആസ്തികളിലെ വര്‍ഷന്തോറുമുള്ള വളര്‍ച്ച 17 ശതമാനമായി രേഖപ്പെടുത്തുന്നു.
ഫാം ഉപകരണങ്ങള്‍ക്കുള്ള വായ്പ, ടൂ-വീലര്‍ വായ്പ, മൈക്രോ വായ്പകള്‍ എന്നിങ്ങനെ മൂന്നു ബിസിനസുകളിലൂടെയാണ് റൂറല്‍ ഫിനാന്‍സ് വളര്‍ച്ച നേടിയത്. റീട്ടെയില്‍ ഭവന വായ്പകളാണ് ഹൗസിങ് ഫിനാന്‍സിന് നേട്ടമായത്. റിയല്‍ എസ്റ്റേറ്റ്, പുനരുപയോഗ ഊര്‍ജ്ജം, പ്രവര്‍ത്തന പാതകള്‍ എന്നീ രംഗങ്ങളിലെ പദ്ധതികള്‍ക്ക് തടസമില്ലാതെ പണം ലഭ്യമാക്കി കൊണ്ടിരുന്നത് കമ്പനിക്ക് കരുത്തായി. ഇന്‍വെസ്റ്റ്മെന്റ്, വെല്‍ത്ത് മാനേജ്മെന്റ് ബിസിനസുകളിലും എല്‍ആന്‍ഡ്ടി എഫ്എച്ച് വളര്‍ച്ച കൈവരിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
