പ്രമുഖ ട്രേഡ്മാര്‍ക്കുകളുടെ പട്ടികയില്‍ ലാസ്സയും

ഇന്ത്യന്‍ ട്രേഡ്മാര്‍ക് രജിസ്ട്രി തയ്യാറാക്കിയ പ്രമുഖ ട്രേഡ്മാര്‍ക്കുകളുടെ പട്ടികയില്‍ ഇടം നേടി ലാസ്സ ഐസ്‌ക്രീം.

author-image
anu
New Update
പ്രമുഖ ട്രേഡ്മാര്‍ക്കുകളുടെ പട്ടികയില്‍ ലാസ്സയും

 
കൊച്ചി: ഇന്ത്യന്‍ ട്രേഡ്മാര്‍ക് രജിസ്ട്രി തയ്യാറാക്കിയ പ്രമുഖ ട്രേഡ്മാര്‍ക്കുകളുടെ പട്ടികയില്‍ ഇടം നേടി ലാസ്സ ഐസ്‌ക്രീം. കേരളത്തിലെ എഫ്.എംസി.ജി ബ്രാന്‍ഡുകളില്‍ പ്രമുഖ ട്രേഡ്മാര്‍ക്കുകളുടെ പട്ടികയില്‍ ആദ്യമായി ഇടം നേടുന്ന ബ്രാന്‍ഡാണ് ലാസയെന്ന് ഉടമസ്ഥരായ ജെ.എസ്.എഫ് ഹോള്‍ഡിംഗ്‌സ് പറഞ്ഞു.

എല്ലാവര്‍ക്കും ആസ്വദിക്കാനും ലഭ്യമാക്കാനും കഴിയുന്ന തരത്തില്‍ ഐസ്‌ക്രീമിനെ ജനകീയവല്‍ക്കരിക്കുകയെന്ന സ്ഥാപകനായ എം.സി. ജോണിന്റെ കാഴ്ചപ്പാടിന് ലഭിച്ച അംഗീകാരമാണിതെന്ന് ജെ. എസ്. എഫ് ഹോള്‍ഡിംഗ്‌സ് ചെയര്‍മാന്‍ സൈമണ്‍ ജോണ്‍ പറഞ്ഞു. ഗുണമേന്മയുള്ളതും ഉയര്‍ന്ന നിലവാരമുള്ളതുമായ ഉത്പന്നങ്ങള്‍ വിതരണം ചെയ്യുന്നതിനുള്ള കമ്പനിയുടെ ദൃഢനിശ്ചയത്തെ ശക്തിപ്പെടുത്തുന്ന അംഗീകാരമാണിതെന്ന് മാനേജിംഗ് ഡയറക്ടര്‍ ജോണ്‍ സൈമണ്‍ പറഞ്ഞു.

lazza ice cream trademark list