New Update
/kalakaumudi/media/post_banners/73d41e291a1eac56880e95c533185630c8d5281873dac5e40bfc71233a8520f0.jpg)
കൊച്ചി: ലൈഫ് ഇന്‍ഷ്വറന്‍സ് കോര്‍പ്പറേഷന്റെ(എല്‍.ഐ.സി) ഓഹരി വില ആയിരം കടന്നു. തിങ്കളാഴ്ച എല്‍.ഐ.സി ഓഹരികള്‍ ഏഴ് ശതമാനം നേട്ടവുമായി 1,011 രൂപയിലെത്തി. പ്രാരംഭ ഓഹരി വില്പനയില്‍ 949 രൂപയാണ് നിക്ഷേപകരില്‍ നിന്ന് ഈടാക്കിയത്. ഇതോടെ കമ്പനിയുടെ വിപണി വിഹിതം ആറ് ലക്ഷം കോടി രൂപയ്ക്ക് മുകളിലെത്തി.