എല്‍ഐസി; രാജ്യത്തെ വിപണി മൂല്യമുള്ള പൊതുമേഖല സ്ഥാപനം

രാജ്യത്തെ ഏറ്റവും വിപണി മൂല്യമുള്ള പൊതുമേഖലാ സ്ഥാപനമായി ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ.

author-image
anu
New Update
എല്‍ഐസി; രാജ്യത്തെ വിപണി മൂല്യമുള്ള പൊതുമേഖല സ്ഥാപനം

 

മുംബൈ: രാജ്യത്തെ ഏറ്റവും വിപണി മൂല്യമുള്ള പൊതുമേഖലാ സ്ഥാപനമായി ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ. ഓഹരിവില ബുധനാഴ്ച വ്യാപാരത്തിനിടെ 900 രൂപ കടന്നതോടെയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെ മറികടന്ന് എല്‍ഐസി ഒന്നാം സ്ഥാനത്ത് എത്തിയത്.

2022 മേയില്‍ ഓഹരിപ്രവേശത്തിനു ശേഷം എല്‍ഐസിയുടെ ഓഹരി വില ഇത്രയും ഉയരുന്നത് ആദ്യമാണ്. വ്യാപാരത്തിനിടെ ബുധനാഴ്ച 3 ശതമാനം ഉയര്‍ന്ന് വില 919.45 രൂപയിലെത്തി. ക്ലോസ് ചെയ്തത് 886.90 രൂപയിലാണ്. എസ്ബിഐ 1.67 ശതമാനം ഇടിഞ്ഞ് 626.15ലാണ് വ്യാപാരം അവസാനിപ്പിച്ചത്. എല്‍ഐസിയുടെ വിപണി മൂല്യം 5.61 ലക്ഷം കോടിയായി. എസ്ബിഐയുടെ മൂല്യം 5.59 ലക്ഷം കോടിയായി.

വിപണിമൂല്യത്തില്‍ ആദ്യ 10 സ്ഥാനത്തുള്ള കമ്പനികള്‍:

റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടിസിഎസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ്, ഭാരതി എയര്‍ടെല്‍, ഹിന്ദുസ്ഥാന്‍ യൂണിലീവര്‍, ഐടിസി, എല്‍ഐസി,എസ്ബിഐ.

business lic Latest News