/kalakaumudi/media/post_banners/37c3b396f616635b26a9fa76b609034154b7db916f0e579e07448f206181b2e0.jpg)
ന്യൂഡല്‍ഹി: എല്‍.ഐ.സിയുടെ ഓഹരി വില റെക്കോഡ് തകര്‍ച്ചയില്‍. ദിനവ്യാപാരത്തിനിടെ ഓഹരി വില എക്കാലത്തെയും താഴ്ന്ന നിലവാരമായ 566.05 രൂപയിലെത്തി. തുടര്‍ച്ചയായി ഏഴാമത്തെ ദിവസമാണ് ഓഹരി വില താഴുന്നത്.
ജനുവരി 30 മുതലുള്ള കണക്കു പ്രകാരം എല്‍ഐസിയുടെ അദാനി ഗ്രൂപ്പ് ഓഹരികളിലെ നിക്ഷേപ മൂല്യത്തില്‍ 20,000 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് റിപ്പോര്‍ട്ട്. ഇതേതുടര്‍ന്നാണ് ഓഹരി കനത്ത വില്പന സമ്മര്‍ദം നേരിട്ടത്.
അദാനി ഗ്രൂപ്പിന്റെ എല്ലാ കമ്പനികളുടെ ഓഹരികളിലും എല്‍ഐസിക്ക് നിക്ഷേപമുണ്ട്. അദാനി പോര്‍ട്സ്, അദാനി എന്റര്‍പ്രൈസസ്, അദാനി ടോട്ടല്‍ ഗ്യാസ് എന്നീ കമ്പനികളിലാണ് കൂടുതല്‍ നിക്ഷേപം. ജനുവരി 24നുശേഷം ഇതുവരെ അദാനി ഗ്രൂപ്പ് കമ്പനികളുടെ വിപണിമൂല്യത്തില്‍ 82ശതമാനംവരെ ഇടിവ് നേരിട്ടു.