/kalakaumudi/media/post_banners/7632bebc77da2bf4acff1f9d4e78106aa6c3dc4307d4d768ae0f2ffdae8b18c2.jpg)
കൊച്ചി: പുതിയ ജീവന്‍ പ്ലാന്‍ അവതരിപ്പിച്ച് എല്‍ഐസി. ആജീവനാന്ത വരുമാനവും ഇന്‍ഷ്വറന്‍സ് പരിരക്ഷയ്ക്കുമായിട്ടാണ് പുതിയ പ്ലാന്‍ അവതരിപ്പിക്കുന്നത്. വ്യക്തിഗത, സേവിംഗ് സമ്പൂര്‍ണ ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതിയാണിത്. കുറഞ്ഞ പ്രീമിയം അടക്കല്‍ കാലാവധി അഞ്ച് വര്‍ഷവും പരമാവധി 16 വര്‍ഷവുമാണ്.
65 വയസ് വരെ ഈ പദ്ധതില്‍ ചേരാം. വരുമാനത്തിനായി രണ്ട് ഒപ്ഷനുകളുണ്ട്. മൂന്ന് മുതല്‍ ആറ് വര്‍ഷങ്ങള്‍ക്കു ശേഷം എല്ലാം വര്‍ഷവും അടിസ്ഥാന ഇന്‍ഷ്വറന്‍സ് തുകയുടെ 10 ശതമാനം വരുമാനമായി ലഭിക്കുന്ന ഓപ്ഷനും, വര്‍ഷംതോറും വര്‍ധിക്കുന്ന ഈ തുക പിന്നീട് ഇഷ്ടാനുസരം പിന്‍വലിക്കാവുന്ന ഫ്ളെക്സി ഇന്‍കം ഓപ്ഷനും ലഭ്യമാണ്. അധിക പണ ആവശ്യങ്ങള്‍ക്കായി വായ്പാ മാര്‍ഗവും പദ്ധതിയില്‍ ലഭ്യമാണ്.