അമൃത് ബാല്‍ പോളിസി അവതരിപ്പിച്ച് എല്‍ഐസി

പുതിയ പദ്ധതിയായ അമൃത് ബാല്‍ പോളിസി അവതരിപ്പിച്ച് എല്‍ഐസി.

author-image
anu
New Update
അമൃത് ബാല്‍ പോളിസി അവതരിപ്പിച്ച് എല്‍ഐസി

 

മുംബൈ: പുതിയ പദ്ധതിയായ അമൃത് ബാല്‍ പോളിസി അവതരിപ്പിച്ച് എല്‍ഐസി. കുട്ടികളുടെ ഉന്നത വിദ്യാഭ്യാസവും, മറ്റ് ആവശ്യങ്ങളും മുന്‍നിര്‍ത്തിയുള്ള വ്യക്തിഗത സമ്പാദ്യ പരിരക്ഷാ പദ്ധതിയാണിത്. ഓരോ പോളിസി വര്‍ഷവും 1000 രൂപയ്ക്ക് 80 രൂപ നിരക്കില്‍ സുനിശ്ചിത വര്‍ധന ലഭിക്കും.

പോളിസി കാലാവധി മുഴുവന്‍ ഇതു ലഭിക്കും. 30 ദിവസം മുതല്‍ 13 വയസ്സുവരെ പ്രായമുള്ള കുട്ടികള്‍ക്ക് ഈ പദ്ധതിയില്‍ പങ്കാളികളാകാം. 18 വയസ്സിനും 25 വയസ്സിനുമിടയില്‍ പോളിസി കാലാവധി പൂര്‍ത്തിയാകും. 5, 6, 7 എന്നിങ്ങനെ പരിമിത കാലത്തേക്കൊ, ഒറ്റത്തവണയായോ പ്രീമിയം അടയ്ക്കാവുന്നതാണ്.

amrithbal policy children business lic