എന്‍ എഫ് ഒ പുറത്തിറക്കി എല്‍.ഐ.സി മ്യൂച്വല്‍ ഫണ്ട്

എല്‍.ഐ.സി മ്യൂച്വല്‍ ഫണ്ട് അസെറ്റ് മാനേജ്മെന്റ് പുതിയ ഫണ്ട് ഓഫര്‍ (എന്‍. എഫ്. ഒ) പുറത്തിറക്കി.

author-image
anu
New Update
എന്‍ എഫ് ഒ പുറത്തിറക്കി എല്‍.ഐ.സി മ്യൂച്വല്‍ ഫണ്ട്

കൊച്ചി: എല്‍.ഐ.സി മ്യൂച്വല്‍ ഫണ്ട് അസെറ്റ് മാനേജ്മെന്റ് പുതിയ ഫണ്ട് ഓഫര്‍ (എന്‍. എഫ്. ഒ) പുറത്തിറക്കി. 'എല്‍ഐസി എംഎഫ് നിഫ്റ്റി മിഡ്കാപ് 100 ഇടിഎഫ്' വെള്ളിയാഴ്ച മുതല്‍ ഫെബ്രുവരി 12 വരെ തുടരും. ഫെബ്രുവരി 19 മുതല്‍ വീണ്ടും വില്‍പനയ്ക്ക് ലഭ്യമാകും. പുതിയ ഫണ്ടിന്റെ മാനേജര്‍ എല്‍.ഐ.സി മ്യൂച്വല്‍ ഫണ്ട് ഇക്വിറ്റി ഫണ്ടിന്റെ സുമിത് ഭട്നാഗറാണ്.

നിഫ്റ്റി മിഡ് കാപ് 100 ടോട്ടല്‍ റിട്ടേണ്‍ ഇന്‍ഡെക്സിലുള്ള ഓഹരികളുടെയും കടപ്പത്രങ്ങളുടെയും പ്രകടനത്തിനനുസരിച്ചുള്ള വരുമാനം ലഭ്യമാക്കുകയാണ് ഫണ്ടിന്റെ ലക്ഷ്യം. പുതിയ ഫണ്ടിന്റെ കുറഞ്ഞ നിക്ഷേപം 5000 രൂപയും, അതിന് ശേഷം ഒരു രൂപയുടെ ഗുണിതങ്ങളുമായിരിക്കും.

Latest News Business News lic mutual fund