ലിറ്റ്മസ് 7 കൊച്ചി സ്മാര്‍ട്സിറ്റിയില്‍ പ്രവര്‍ത്തനമാരംഭിച്ചു

കൊച്ചി: റീട്ടെയ്ല്‍ ടെക്നോളജി രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖ ഐടി കമ്പനി ലിറ്റ്മസ് 7 സിസ്റ്റംസ് കണ്‍സള്‍ട്ടിങ്ങിന്റെ ഓഫീസ് കൊച്ചി സ്മാര്‍ട്സിറ്റിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു.

author-image
Raji Mejo
New Update
 ലിറ്റ്മസ് 7 കൊച്ചി സ്മാര്‍ട്സിറ്റിയില്‍ പ്രവര്‍ത്തനമാരംഭിച്ചു

കൊച്ചി: റീട്ടെയ്ല്‍ ടെക്നോളജി രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖ ഐടി കമ്പനി ലിറ്റ്മസ് 7 സിസ്റ്റംസ് കണ്‍സള്‍ട്ടിങ്ങിന്റെ ഓഫീസ് കൊച്ചി സ്മാര്‍ട്സിറ്റിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഐടി സെക്രട്ടറി എം. ശിവശങ്കര്‍ പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലുള്ളത് പോലെ വളരെ സാധാരണമായ കമ്പനികള്‍ കേരളത്തില്‍ ഇല്ലെന്നും അതേസമയം അതിനൂതനവും അസാധാരണവുമായ ധാരാളം കമ്പനികള്‍ സംസ്ഥാനത്ത് ഉയര്‍ന്നുവരുന്നുവെന്നത് ഏറെ പ്രതീക്ഷ നല്‍കുന്നതാണെന്നും ഉദ്ഘാടന പ്രസംഗത്തില്‍ ഐടി സെക്രട്ടറി പറഞ്ഞു.

എടിജി, ഡബ്ള്യു സി എസ്, മജെന്റോ, ഹൈബ്രിസ് പ്ലാറ്റ്ഫോം, മൊബൈല്‍ ടെക്നോളജി, ബ്ലോക്ചെയ്ന്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മഷീന്‍ ലേണിങ്, ഓഗ്മെന്റഡ് റിയാലിറ്റി, വെര്‍ച്വല്‍ റിയാലിറ്റി തുടങ്ങിയ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ലിറ്റ്മസ് 7, സ്മാര്‍ട്സിറ്റിയിലെ ആദ്യ ഐടി മന്ദിരത്തില്‍ 27,000 ച.അടി സ്ഥലമാണ്് ഏറ്റെടുത്തിരിക്കുന്നത്. സ്പെഷ്യലിസ്റ്റ് എഞ്ചിനീയര്‍മാരും റീട്ടെയ്ല്‍ ഡൊമെയ്ന്‍ കണ്‍സള്‍ട്ടന്റുമാരുമടക്കം ആകെ 220 ജീവനക്കാരുള്ള ലിറ്റ്മസ് 7-ന്റെ 70 ജീവനക്കാരാണ് സ്മാര്‍ട്സിറ്റിയില്‍ ജോലി ചെയ്യുന്നത്.

കൊച്ചിയില്‍ ഏറ്റവും മികച്ച അടിസ്ഥാനസൗകര്യങ്ങളുള്ള സ്മാര്‍ട്സിറ്റിയിലേക്കുള്ള മാറ്റം കമ്പനിക്ക് ഗുണകരമാകുമെന്ന് ലിറ്റ്മസ്7 സ്ഥാപകനും സിഇഒയുമായ വേണു ഗോപാലകൃഷ്ണന്‍ പറഞ്ഞു. കൂടാതെ ഭാവിയില്‍ ആവശ്യമെങ്കില്‍ ഓഫീസ് വ്യാപിപ്പിക്കാനും ഇവിടെ സൗകര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കമ്പനിയുടെ പ്രധാന ഉദ്യമങ്ങളിലൊന്നായ റീട്ടെയ്ല്‍ രംഗത്തെ ഭാവി കുതിച്ചുച്ചാട്ടത്തിന് കരുത്തേകുന്ന റീട്ടെയ്ല്‍ സിംഗുലാരിറ്റി ഹബ് ഉടന്‍ തന്നെ ആരംഭിക്കുമെന്നും വേണു ഗോപാലകൃഷ്ണന്‍ പറഞ്ഞു.

ടി. ബാലകൃഷ്ണന്‍ ഐഎഎസ്, സ്മാര്‍ട്സിറ്റി സിഇഒ മനോജ് നായര്‍, സീരിയല്‍ റീട്ടെയ്ല്‍ ഇന്നവേറ്റര്‍ ലിയോര്‍ ജെഴ്സന്‍ ഗൊലാന്‍, എഎച്ച്ഐപി ഐടി അഡൈ്വസറി ഗ്രൂപ്പ് കോ-ചെയര്‍പേഴ്സണ്‍ സുശീല്‍കുമാര്‍ ലാഡ്വ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
ഫോട്ടോ ക്യാപ്ഷന്‍: ലിറ്റ്മസ് 7 സിസ്റ്റംസ് കണ്‍സള്‍ട്ടിങ്ങിന്റെ ഓഫീസ് കൊച്ചി സ്മാര്‍ട്സിറ്റിയില്‍ ഐടി സെക്രട്ടറി എം. ശിവശങ്കര്‍ ഉദ്ഘാടനം ചെയ്യുന്നു. (ഇടത്ത് നിന്ന്) ലിറ്റ്മസ് 7 ചീഫ് ബിസിനസ് ഓഫീസര്‍ അജി വര്‍ഗീസ്, സര്‍വീസ് ഡെലിവറി ഹെഡ് ഷില്‍ജോ ജോസ്, ടി. ബാലകൃഷ്ണന്‍ ഐഎഎസ്, സ്മാര്‍ട്സിറ്റി സിഇഒ മനോജ് നായര്‍, ലിറ്റ്മസ് 7 സ്ഥാപകനും സിഇഒയുമായ വേണു ഗോപാലകൃഷ്ണന്‍ എന്നിവര്‍ സമീപം.

litmus 7 cochin samrt city started