ഗ്രാമ മേഖലയില്‍ വായ്പ വിതരണം കൂട്ടണം; പൊതുമേഖലാ ബാങ്കുകള്‍ക്ക് കേന്ദ്ര ധനമന്ത്രിയുടെ നിര്‍ദേശം

ഗ്രാമ മേഖലയില്‍ വായ്പ വിതരണം കൂട്ടണം; പൊതുമേഖലാ ബാങ്കുകള്‍ക്ക് കേന്ദ്ര ധനമന്ത്രിയുടെ നിര്‍ദേശം വല

author-image
Priya
New Update
ഗ്രാമ മേഖലയില്‍ വായ്പ വിതരണം കൂട്ടണം; പൊതുമേഖലാ ബാങ്കുകള്‍ക്ക് കേന്ദ്ര ധനമന്ത്രിയുടെ നിര്‍ദേശം

ന്യൂഡല്‍ഹി: ഗ്രാമീണ, കാര്‍ഷിക മേഖലകളില്‍ വായ്പകള്‍ നല്‍കുന്നത് കൂട്ടണമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പൊതുമേഖലാ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കി.

ഇന്നലെയാണ് ധനമന്ത്രിയുടെ അധ്യക്ഷതയില്‍ പൊതുമേഖലാ ബാങ്കുകളുടെ യോഗം ചേര്‍ന്നത്. മുന്‍ഗണനാ മേഖലകള്‍ക്കുള്ള വായ്പ (പ്രയോരിറ്റി സെക്ടര്‍ ലെന്‍ഡിങ്) ടാര്‍ഗറ്റിനു മുകളിലാണെങ്കില്‍ പോലും കൃഷി ഉള്‍പ്പടെയുള്ള ഉപവിഭാഗങ്ങളില്‍ ലക്ഷ്യം കൈവരിക്കാന്‍ സാധിച്ചിട്ടില്ല.

കാര്‍ഷിക മേഖലയില്‍ ചെറുകിട കര്‍ഷകര്‍ക്കും ചെറു സംരംഭങ്ങള്‍ക്കും പ്രത്യേക ഊന്നല്‍ നല്‍കണമെന്ന് കേന്ദ്രം നിഷ്‌കര്‍ഷിച്ചു.  വഴിയോര കച്ചവടക്കാര്‍ക്ക് 10,000 രൂപ ഈടുരഹിത വായ്പ നല്‍കുന്ന പിഎം സ്വനിധി പദ്ധതികളില്‍ ബാങ്കുകള്‍ക്ക് നല്‍കിയ ടാര്‍ഗറ്റിലേക്ക് എത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

റീജനല്‍ റൂറല്‍ ബാങ്കുകളുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ ഓഗസ്റ്റ് വരെ ധനമന്ത്രി വിവിധയിടങ്ങളില്‍ യോഗങ്ങള്‍ നടത്തും.2022-23 വര്‍ഷത്തില്‍ പൊതുമേഖലാ ബാങ്കുകള്‍ക്ക് ആകെ 1.05 ലക്ഷം കോടി രൂപയുടെ ലാഭമുണ്ടായതായി ധനമന്ത്രി അറിയിച്ചു.

2014നെ അപേക്ഷിച്ച് ലാഭം മൂന്നിരട്ടിയായി. ബാങ്കുകളുടെ മൊത്തം നിഷ്‌ക്രിയ ആസ്തി (ജിഎന്‍പിഎ) 4.97 ശതമാനമായെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

loans