കോവിഡില്‍ ഏറ്റവും കുറഞ്ഞ പലിശയ്ക്ക് ലോണ്‍; പരമാവധി തുക അഞ്ച് ലക്ഷം

നിലവില്‍ കോവിഡ് വ്യക്തിഗത വായ്പകള്‍ക്ക് ഏറ്റവു കുറഞ്ഞ പലിശ നിരക്ക് ഈടാക്കുന്ന ബാങ്ക് ബാങ്ക് ഓഫ് ഇന്ത്യയാണ്. 6.85 ശതമാനം മുതല്‍ നിരക്കില്‍ ലോണ്‍ ലഭ്യമാണ്. എസ്ബിഐ, പഞ്ചാബ് നാഷണല്‍ ബാങ്ക് എന്നിവ 8.5 ശതമാനം നിരക്കിലാണ് പലിശ ഈടാക്കുന്നത്.

author-image
Web Desk
New Update
കോവിഡില്‍ ഏറ്റവും കുറഞ്ഞ പലിശയ്ക്ക് ലോണ്‍; പരമാവധി തുക അഞ്ച് ലക്ഷം

നിലവില്‍ കോവിഡ് വ്യക്തിഗത വായ്പകള്‍ക്ക് ഏറ്റവു കുറഞ്ഞ പലിശ നിരക്ക് ഈടാക്കുന്ന ബാങ്ക് ബാങ്ക് ഓഫ് ഇന്ത്യയാണ്. 6.85 ശതമാനം മുതല്‍ നിരക്കില്‍ ലോണ്‍ ലഭ്യമാണ്. എസ്ബിഐ, പഞ്ചാബ് നാഷണല്‍ ബാങ്ക് എന്നിവ 8.5 ശതമാനം നിരക്കിലാണ് പലിശ ഈടാക്കുന്നത്.

കോവിഡ് പ്രത്യേക വായ്പകളുടെ ഭാഗമായി മൂന്ന് വ്യക്തിഗത വായ്പകളാണ് ബാങ്ക് ഒഫ് ഇന്ത്യ അവതരിപ്പിച്ചത്. കോവിഡ് 19 പെന്‍ഷനര്‍ ലോണ്‍, സ്റ്റാര്‍ കവച് പേഴ്‌സണല്‍ ലോണ്‍, കോവിഡ് 19 പേഴ്‌സണല്‍ ലോണ്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

പരമാവധി അഞ്ചു ലക്ഷം രൂപ വരെയാണ് വായ്പ ലഭിക്കുക. പ്രോസസ്സിങ് ചാര്‍ജ് ഇല്ല. കോവിഡ് 19 പെന്‍ഷണര്‍ ലോണ്‍, കൊവിഡ് പേഴ്‌സണല്‍ ലോണ്‍ എന്നിവക്ക് 6.85 ശതമാനവും സ്റ്റാര്‍ കവച് പേഴ്‌സണല്‍ ലോണിന് 8.5 ശതമാനവുമാണ് നിരക്ക് ഈടാക്കുക.

റെഗുലര്‍ പെന്‍ഷണര്‍മാര്‍ക്കും ഫാമിലി പെന്‍ഷണര്‍മാര്‍ക്കും പദ്ധതിക്ക് കീഴില്‍ ലോണ്‍ ലഭിക്കും. ട്രഷറി, ഡിഫന്‍സ് പെന്‍ഷന്‍ വിതരണ ഓഫീസ് വഴി പെന്‍ഷന്‍ സ്വീകരിക്കുന്നവര്‍ക്കും ലോണ്‍ ലഭിക്കും. നിയമപരമായ അവകാശി സഹ-വായ്പക്കാരനായിരിക്കണം.തിരിച്ചടവ് കാലാവധി അവസാനിക്കുമ്പോള്‍പ്രായം 75 വയസില്‍ കൂടരുത്.

ബാങ്ക് ഓഫ് ഇന്ത്യയുടെ നിലവിലെ ഉപഭോക്താക്കള്‍ക്ക് സ്റ്റാര്‍ കവച് പോളിസിക്ക് കീഴില്‍ ലോണ്‍ ലഭിക്കും. കറന്റ്, സേവിങ്‌സ് അക്കൗണ്ടുകളില്‍ 50000, രൂപ 25,000 രൂപ എന്നിങ്ങനെ ത്രൈമാസാടിസ്ഥാനത്തില്‍ ബാലന്‍സ് നിലനിര്‍ത്തുന്നവര്‍ക്ക് അപേക്ഷിക്കാം. ഒരു വര്‍ഷത്തിലേറെയായി ബാങ്കില്‍ സാലറി അക്കൗണ്ട് ഉള്ളവര്‍ക്കും ലോണ്‍ ലഭിക്കും.

loan business interest rate