ഇന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാള്‍ ഗുജറാത്തില്‍; പ്രഖ്യാപനവുമായി എം എ യൂസഫലി

ഇന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാള്‍ അഹമ്മദബാദില്‍ തുടങ്ങുമെന്ന് ലുലു ഗ്രൂപ്പ് എ ഡി എം എ യൂസഫലി. 4000 കോടി മുടക്കിയാണ് ഷോപ്പിംഗ് മാള്‍ നിര്‍മിക്കുക.

author-image
anu
New Update
ഇന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാള്‍ ഗുജറാത്തില്‍; പ്രഖ്യാപനവുമായി എം എ യൂസഫലി

അഹമ്മദാബാദ്: ഇന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാള്‍ അഹമ്മദബാദില്‍ തുടങ്ങുമെന്ന് ലുലു ഗ്രൂപ്പ് എ ഡി എം എ യൂസഫലി. 4000 കോടി മുടക്കിയാണ് ഷോപ്പിംഗ് മാള്‍ നിര്‍മിക്കുക. ഷോപ്പിംഗ് മാളിന്റെ നിര്‍മാണം ഈ വര്‍ഷം തന്നെ തുടങ്ങുമെന്ന് അദ്ദേഹം പറഞ്ഞു. വൈബ്രന്റ് ഗുജറാത്ത് ആഗോള നിക്ഷേപ സംഗമത്തിനിടെയാണ് പ്രഖ്യാപനം. വൈബ്രന്റ് ഗുജറാത്തിലെ യുഎഇ സ്റ്റാളില്‍ മാളിന്റെ മിനിയേച്ചര്‍ പ്രദര്‍ശനത്തിന് വെച്ചിട്ടുമുണ്ട്.

നിലവില്‍ കൊച്ചി, തിരുവനന്തപുരം, ബെംഗളൂരു, ലഖ്നൗ, കോയമ്പത്തൂര്‍, ഹൈദരാബാദ് എന്നീ ആറ് ഇന്ത്യന്‍ നഗരങ്ങളില്‍ ലുലുവിന് മാളുകളുണ്ട്. കോഴിക്കോട്ടെ മാളിന്റെ നിര്‍മാണം അന്തിമ ഘട്ടത്തിലാണ്. യുഎഇയിലെ അബുദാബി ആസ്ഥാനമായാണ് ലുലു ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നത്. 250ലധികം ഹൈപ്പര്‍മാര്‍ക്കറ്റുകളും സൂപ്പര്‍മാര്‍ക്കറ്റുകളും ഉണ്ട്. ഇന്ത്യയിലും ഗള്‍ഫിലും മാത്രമല്ല ഈജിപ്ത്, ഇന്തോനേഷ്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലും ലുലു പ്രവര്‍ത്തിക്കുന്നുണ്ട്. ലുലു ഗ്രൂപ്പില്‍ 42 രാജ്യങ്ങളില്‍ നിന്നുള്ള 65000ലധികം തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ട്. ആഗോള തലത്തില്‍ 8 ബില്യണ്‍ യുഎസ് ഡോളറിന്റെ വാര്‍ഷിക വിറ്റുവരവുമുണ്ട്.

Latest News Business News