ശ്രീനഗറിൽ 200 കോടി നിക്ഷേപം; 1500 പേര്‍ക്ക് ജോലി,വാലിയില്‍ വലിയ പ്രഖ്യാപനങ്ങളുമായി ലുലു ഗ്രൂപ്പ്

author-image
Lekshmi
New Update
ശ്രീനഗറിൽ 200 കോടി നിക്ഷേപം; 1500 പേര്‍ക്ക് ജോലി,വാലിയില്‍ വലിയ പ്രഖ്യാപനങ്ങളുമായി ലുലു ഗ്രൂപ്പ്

ശ്രീനഗർ: ജമ്മു കാശ്മീരില്‍ കോടികളുടെ നിക്ഷേപം പ്രഖ്യാപിച്ച് ലുലു ഗ്രൂപ്പ്.ശീനഗറിലെ സെംപോറയില്‍ എമാര്‍ ഗ്രൂപ്പ് സ്ഥാപിക്കുന്ന ‘മാള്‍ ഓഫ് ശ്രീനഗറിന്റെ തറക്കല്ലിടല്‍ ചടങ്ങില്‍ വെച്ചാണ് ലുലു ഇന്ത്യയുടെ ചീഫ് ഓപ്പറേഷന്‍ ഓഫീസര്‍ രജിത് രാധാകൃഷ്ണനും എമാര്‍ ഗ്രൂപ്പ് സിഇഒ അമിത് ജെയിനും ധാരണാപത്രത്തില്‍ ഒപ്പുവച്ചത്.250 കോടി രൂപ നിക്ഷേപത്തിലാണ് മാള്‍ ഓഫ് ശ്രീനഗറ് ഒരുങ്ങുന്നത്.

ജമ്മു കാശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയാണ് തറക്കലിടല്‍ ചടങ്ങ് നടത്തിയത്.പത്ത് ലക്ഷം ചതുരശ്രയടി വിസ്തീര്‍ണ്ണത്തിലുള്ള പദ്ധതി 2026-ല്‍ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.ആഗോള പ്രശസ്തമായ ബുര്‍ജ് ഖലീഫ,ദുബായ് മാള്‍ എന്നിവയുടെ ഉടമസ്ഥരാണ് എമാര്‍ ഗ്രൂപ്പ്.

ഒരു ലക്ഷം ചതുരശ്രയടി വിസ്തീര്‍ണ്ണത്തിലാണ് ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് മാളില്‍ തയാറാക്കുക.കശ്മീരില്‍ നിന്നുള്ള 1500ഓളം ആളുകള്‍ക്ക് തൊഴില്‍ ലഭ്യമാക്കുമെന്ന് ലുലു ഇന്ത്യ സിഒഒ രജിത് രാധാകൃഷ്ണന്‍ വ്യക്തമാക്കി.ആദ്യഘട്ടത്തില്‍ 200 കോടി രൂപയുടെ നിക്ഷേപമാണ് നടത്തുന്നതെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി പറഞ്ഞു.

lulu hypermarket announced