/kalakaumudi/media/post_banners/f613c8244f2ddc6aebf00d13869ece57201233feda1976772fac4420f032f467.jpg)
ദുബായ്: ലോകത്തിലെ ഏറ്റവും വലിയ ഷോ പ്പിംഗ് മാളായ ദുബായ് മാളിൽ ലുലു ഹൈപ്പർ മാർക്കറ്റ് പ്രവർത്തനമാരംഭിച്ചു. യു.എ.ഇ വ്യാപാര മന്ത്രി താനി ബിൻ അഹമ്മദ് അൽ സിയൂദി ലു ലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ സാന്നിധ്യത്തിൽ ഉദ്ഘാടനം നിർവ്വഹിച്ചു.
ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന ഷോപ്പിംഗ് വിസ്മയമാണ് ദുബായ് മാൾ.ലുലു ഗ്രൂപ്പിന്റെ 258-മത്തെതും യു.എ.ഇ.യി ലെ 104-മത്തേതുമാണ് ദുബായ്മാൾ ലുലു ഹൈപ്പർമാക്കറ്റ്. 72,000 ചതുരശ്രയടി വിസ്തീർണ്ണത്തിലുള്ള ദുബായ്മാൾ ലുലു ഹൈപ്പർമാർക്കറ്റിൽ ഗ്രോസറി, ഫ്രഷ് ഫുഡ്, പഴം പച്ചക്കറികൾ, ബേക്കറി, ഐ.ടി, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നേരിട്ട് ഇറക്കുമതി ചെയ്ത വൈവിധ്യമാർന്ന ഭക്ഷ്യോത്പ്പന്നങ്ങൾ എന്നിവയും ഉൾക്കൊള്ളുന്നു.
ലോകപ്രശസ്തമായ ദുബായ് മാളിൽ ലുലു ഹൈപ്പർമാർക്കറ്റ് തുടങ്ങിയതിൽ ഏറെ സന്തോഷവും അഭിമാനവുമുണ്ടെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി പറഞ്ഞു. ദുബായ് ഡൗണിലും സമീപ പ്രദേശങ്ങളിലുമായി വസിക്കുന്ന താമസക്കാർക്കും സന്ദർശകർക്കുമായി ഏറ്റവും മികച്ചതും ആധുനിക രീതിയിളുള്ളതുമായ ഷോപ്പിംഗ് അനുഭവമായിരിക്കും ലുലു നൽകുകയെന്നും അദ്ദേഹം അറിയിച്ചു.
ഗൾഫ് രാജ്യങ്ങൾ, ഈജിപ്ത്, ഇന്തോനേഷ്യ,മലേഷ്യ,ഇന്ത്യ എന്നിവിടങ്ങളിൽ കൂടുതൽ ഹൈപ്പർമാർക്കറ്റുകൾ വരും നാളുകളിൽ തുടങ്ങും. അടുത്ത വർഷം അവസാനത്തോടെ ഹൈപ്പർമാർക്കറ്റുകളുടെ എണ്ണം 300 എന്നതാണ് ലക്ഷ്യമെന്നും യൂസഫലി പറഞ്ഞു.
ദുബായ് മാൾ സബീൽ പാർക്കിംഗ് വഴിയാണ് ലുലു ഹൈപ്പർ മാർക്കറ്റിലേയ്ക്കുള്ള പ്രവേശനം.ലുലു ഗ്രൂപ്പ് സി.ഇ.ഒ.സൈഫി രൂപാവാല,എക്സിക്യൂട്ടൂവ് ഡയറക്ടർമാരായ എംഎ അഷ്റഫ് അലി, ലുലു ഗ്രൂപ്പ് ഡയറക്ടർ എം.എ.സലീം, റീജിയണൽ ഡയറക്ടർമാരായ ജയിംസ് വർഗീസ്, തമ്പാൻ കെ പിഎന്നിവരും സംബന്ധിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
