പത്ത് പുതിയ ഷോറൂമുകള്‍ ആരംഭിച്ച് മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്

പുതിയ പത്ത് ഷോറൂമുകള്‍ ആരംഭിക്കാന്‍ ഒരുങ്ങി മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്. ആഗോള തലത്തിലുള്ള വിപുലീകരണത്തിന്റെ ഭാഗമായാണ് പുതിയ ഷോറൂമുകള്‍ ആരംഭിക്കുന്നത്.

author-image
anu
New Update
പത്ത് പുതിയ ഷോറൂമുകള്‍ ആരംഭിച്ച് മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്

 

കോഴിക്കോട്: പുതിയ പത്ത് ഷോറൂമുകള്‍ ആരംഭിക്കാന്‍ ഒരുങ്ങി മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്. ആഗോള തലത്തിലുള്ള വിപുലീകരണത്തിന്റെ ഭാഗമായാണ് പുതിയ ഷോറൂമുകള്‍ ആരംഭിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ആറാമത്തെ ജുവലറി ഗ്രൂപ്പും ഡിലോയ്റ്റിന്റെ ആഡംബര ഉത്പന്നങ്ങളുടെ റാങ്കിംഗില്‍ ആഗോള തലത്തില്‍ 19 ാം സ്ഥാനത്തുമുള്ള മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് മാര്‍ച്ച് മാസം 10 ഷോറൂമകള്‍ കൂടി ആരംഭിക്കുന്നതോടെ ആകെ ഷോറൂമുകളുടെ എണ്ണം 350 ആയി ഉയരും.

മഹാരാഷ്ട്രയിലെ ലാത്തൂര്‍, സതാര, നാഗ്പൂര്‍, കര്‍ണാടകയിലെ കോലാര്‍, വൈറ്റ്ഫീല്‍ഡ്, രാജസ്ഥാനിലെ ജയ്പൂര്‍, ഡല്‍ഹിയിലെ ചാന്ദ്നി ചൗക്ക്, ആന്ധ്രാപ്രദേശിലെ വനസ്ഥലിപുരം, പഞ്ചാബിലെ പട്യാല, പുതുച്ചേരി എന്നിവിടങ്ങളിലാണ് ഇന്ത്യയിലെ പുതിയ ഷോറൂമുകള്‍. ഇതില്‍ രാജസ്ഥാന്‍, പുതുച്ചേരി എന്നിവിടങ്ങളില്‍ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ ആദ്യ ഷോറൂമുകളാണ്.

Latest News Business News malabar gold and diamond