മലങ്കര ക്രെഡിറ്റ് സൊസൈറ്റിക്ക് ഇരിങ്ങാലക്കുടയില്‍ പുതിയ ശാഖ

കേന്ദ്ര സഹകരണ മന്ത്രാലയത്തിന്റെ കീഴിലുള്ള മലങ്കര ക്രെഡിറ്റ് സൊസൈറ്റിയുടെ പുതിയ ശാഖ ഇരിങ്ങാലക്കുടയില്‍ പ്രവര്‍ത്തനമാരംഭിച്ചു. പുതിയ കേന്ദ്രത്തിന്റെ ഉദ്ഘാടനം മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ് കുമാര്‍ നിര്‍വഹിച്ചു.

author-image
anu
New Update
മലങ്കര ക്രെഡിറ്റ് സൊസൈറ്റിക്ക് ഇരിങ്ങാലക്കുടയില്‍ പുതിയ ശാഖ

കൊച്ചി: കേന്ദ്ര സഹകരണ മന്ത്രാലയത്തിന്റെ കീഴിലുള്ള മലങ്കര ക്രെഡിറ്റ് സൊസൈറ്റിയുടെ പുതിയ ശാഖ ഇരിങ്ങാലക്കുടയില്‍ പ്രവര്‍ത്തനമാരംഭിച്ചു. പുതിയ കേന്ദ്രത്തിന്റെ ഉദ്ഘാടനം മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ് കുമാര്‍ നിര്‍വഹിച്ചു. മലങ്കര ക്രെഡിറ്റ് സൊസൈറ്റിയുടെ ചെയര്‍മാന്‍ ജിസ്സോ ബേബി അദ്ധ്യക്ഷനായിരുന്നു. ബോബി ചെമ്മണ്ണൂര്‍ പ്രൊമോട്ടര്‍ ആയിട്ടുള്ള മലങ്കര ക്രെഡിറ്റ് സൊസൈറ്റി കഴിഞ്ഞ സാമ്പത്തിക വര്‍ഷം 540 കോടി രൂപയിലധികം ബിസിനസ് നേടി.

മുപ്പത്തയ്യായിരം അംഗങ്ങള്‍ക്ക് ലാഭവിഹിതം നല്‍കി. നിലവില്‍ 700 കോടി രൂപയുടെ ബിസിനസും 550 തൊഴിലാളികളുമുള്ള സൊസൈറ്റിയില്‍ അടുത്ത വര്‍ഷം മാര്‍ച്ചോടെ 4500 കോടി രൂപയുടെ ബിസിനസും 1,500 തൊഴില്‍ അവസരങ്ങളും സൃഷ്ടിക്കാനാണ് ലക്ഷ്യമെന്ന് ചെയര്‍മാന്‍ അറിയിച്ചു. ചീഫ് ജനറല്‍ മാനേജര്‍ കെ. രമേഷ് സൊസൈറ്റിയുടെ നിക്ഷേപങ്ങളെയും വായ്പകളെയും കുറിച്ച് വിശദീകരിച്ചു.

Business News Latest News