ഡയമണ്ട് ആഭരണങ്ങള്‍ക്ക് വായ്പയുമായി മലങ്കര ക്രെഡിറ്റ് സൊസൈറ്റി

ഇന്ത്യയിലാദ്യമായി സ്വര്‍ണാഭരണ വായ്പപോലെ ഡയമണ്ട് ആഭരണങ്ങള്‍ക്കും വായ്പ സൗകര്യമൊരുക്കി മലങ്കര ക്രെഡിറ്റ് സൊസൈറ്റി.

author-image
anu
New Update
ഡയമണ്ട് ആഭരണങ്ങള്‍ക്ക് വായ്പയുമായി മലങ്കര ക്രെഡിറ്റ് സൊസൈറ്റി

തിരുവനന്തപുരം: ഇന്ത്യയിലാദ്യമായി സ്വര്‍ണാഭരണ വായ്പപോലെ ഡയമണ്ട് ആഭരണങ്ങള്‍ക്കും വായ്പ സൗകര്യമൊരുക്കി മലങ്കര ക്രെഡിറ്റ് സൊസൈറ്റി. ഇതിലൂടെ 1 കാരറ്റ് ഡയമണ്ടിന് പരമാവധി 25 ലക്ഷം വരെ വായ്പ ലഭിക്കും. വിവിധ ലോണ്‍ പദ്ധതികളിലൂടെ കുറഞ്ഞ പലിശ നിരക്കില്‍ നിക്ഷേപകര്‍ക്ക് എളുപ്പത്തില്‍ ലോണ്‍ ലഭ്യമാക്കുകയാണ് മലങ്കര ക്രെഡിറ്റ് സൊസൈറ്റിയുടെ ലക്ഷ്യം. കേന്ദ്ര സഹകരണ മന്ത്രാലയത്തിന് കീഴിലാണ് മലങ്കര ക്രെഡിറ്റ് സൊസൈറ്റി പ്രവര്‍ത്തിക്കുന്നത്. കേരളം, തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ സ്ഥാപനത്തിന് പ്രവര്‍ത്തനാനുമതിയുണ്ട്.

ഡയമണ്ട് ലോണ്‍, ഗോള്‍ഡ് ലോണ്‍, എക്‌സ്പ്രസ്സ് ലോണ്‍, പേര്‍സണല്‍ ലോണ്‍, ടൂ വീലര്‍ ലോണ്‍, ഫോര്‍ വീലര്‍ ലോണ്‍, പ്രോപ്പര്‍ട്ടി ലോണ്‍, ഗ്രൂപ്പ് ലോണ്‍, ബിസിനസ് ലോണ്‍ തുടങ്ങി വിവിധ തരത്തിലുള്ള ലോണുകള്‍ മലങ്കര ക്രെഡിറ്റ് സൊസൈറ്റി ഉപഭോക്താക്കള്‍ക്കായി അവതരിപ്പിക്കുന്നുണ്ട്. ലോണുകള്‍ക്ക് പുറമെ മെമ്പര്‍മാര്‍ക്ക് ഉയര്‍ന്ന പലിശ നിരക്കില്‍ വിവിധ നിക്ഷേപ പദ്ധതികളും ഉണ്ട്. ഫിക്‌സഡ് ഡിപ്പോസിറ്റ്, റിക്കറിങ് ഡിപ്പോസിറ്റ്, സേവിങ്‌സ് ഡിപ്പോസിറ്റ് തുടങ്ങിയ നിക്ഷേപ പദ്ധതികളില്‍ 30 ദിവസം മുതല്‍ 25 വര്‍ഷം വരെയുള്ള ഡിപ്പോസിറ്റ് സൗകര്യം ലഭ്യമാണ്.

ഡോ.ബോബി ചെമ്മണ്ണൂര്‍ (ബോച്ചേ) പ്രൊമോട്ടര്‍ ആയിട്ടുള്ള മലങ്കര ക്രെഡിറ്റ് സൊസൈറ്റി 2022 -2023 സാമ്പത്തിക വര്‍ഷത്തില്‍ 540 കോടിക്കു മുകളില്‍ ബിസിനസ് ചെയ്യുകയും മുപ്പത്തയ്യായിരം മെമ്പര്‍മാര്‍ക്ക് ലാഭവിഹിതം നല്‍കുകയും ചെയ്തിട്ടുണ്ട്. ഇപ്പോള്‍ 65000 ല്‍ കൂടുതല്‍ മെമ്പര്‍മാരും 750 കോടിയിലധികം രൂപയുടെ ബിസിനസും സ്ഥാപനത്തിനുണ്ട്.

Latest News Business News