/kalakaumudi/media/post_banners/b3e73d87f46c546ade1f22a2f795499a657b3ef1ce139b6a3a802ab7a69d3fe8.jpg)
കൊച്ചി: പ്രമുഖ യുവ നടിക്കെതിരായ അക്രമത്തിലും തട്ടിക്കൊണ്ടു പോകലും അപലപിച്ച് ഫിലിം ചേംബര്‍ പ്രമേയം പാസാക്കി. സിനിമയുമായി സഹകരിക്കുന്ന അണിയറ പ്രവര്‍ത്തകരുടെ എല്ലാ തരത്തിലുമുള്ള പശ്ചാത്തലം പരിശോധിച്ച ശേഷമേ ഇനി സിനിമയുമായി സഹകരിപ്പിക്കു എന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ജി.സുരേഷ്‌കുമാര്‍ പറഞ്ഞു. ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ സിനിമയുമായി സഹകരിപ്പിക്കില്ല. സംഘടനാ അംഗത്വത്തിന് പൊലീസ് വെരിഫിക്കേഷന്‍ നിര്‍ബന്ധമാക്കുന്നത് പരിഗണനയിലാണെന്നും സുരേഷ് കുമാര്‍ പറഞ്ഞു. സിനിമാ സംഘടനകളില്‍ അംഗത്വത്തിന് പോലീസ് വെരിഫിക്കേഷന്‍ നിര്‍ബന്ധമാക്കണമെന്ന് ഇന്നു ചേര്‍ന്ന അമ്മയുടെ യോഗത്തിലും തീരുമാനമെടുത്തിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
