
മുംബൈ: ഓഹരി വിപണിയില്‍ ഇന്ന് നേട്ടത്തോടെ തുടക്കം കുറിച്ചു . 137 പോയിന്റ് സെന്‍സെക്‌സ് ഉയര്‍ന്ന് 35730ലും 32 പോയിന്റ് നിഫ്റ്റി ഉയര്‍ന്ന് 10684ലിലുമാണ് വ്യാപാരം പുരോഗമിക്കുന്നത് . ബിഎസ്‌ഇയിലെ 919 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലെത്തിയപ്പോൾ 470 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമായി .
ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, യെസ് ബാങ്ക്, എച്ച്‌സിഎല്‍ ടെക്, ഹിന്‍ഡാല്‍കോ, ടാറ്റ മോട്ടോഴ്‌സ്, വിപ്രോ, റിലയന്‍സ് തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലെത്തിയപ്പോൾ അതേ സമയം ടെക് മഹീന്ദ്ര, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഹീറോ മോട്ടോര്‍കോര്‍പ്, ഒഎന്‍ജിസി, പവര്‍ഗ്രിഡ് കോര്‍പ്, കൊട്ടക് മഹീന്ദ്ര, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടിസിഎസ്, സിപ്ല തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമായി .