മാരുതി മുൻ മേധാവി ജഗദീഷ് ഖട്ടാര്‍ അന്തരിച്ചു

By Aswany Mohan K.26 04 2021

imran-azhar

 

 

ഇന്ത്യൻ വാഹന വിപണിയിൽ ഒരു വലിയ മാറ്റത്തിന് തുടക്കം കുറിച്ച മാരുതി സുസുക്കിയുടെ മുന്‍ മേധാവിയായിരുന്ന ജഗദീഷ് ഖട്ടാര്‍ (78) വിടപറഞ്ഞു.

 

ഹൃദയാഘാതത്തെ തുടര്‍ന്ന് തിങ്കളാഴ്ച രാവിടെയായിരുന്നു അന്ത്യം . 1993 -ലാണ് മാര്‍ക്കറ്റിങ്ങ് ഡയറക്ടറായി അദ്ദേഹം മാരുതിയുടെ ഭാഗമാകുന്നത്.

 

ആര്‍.സി. ഭാര്‍ഗ സ്ഥാനമൊഴിഞ്ഞതോടെ 1999-ല്‍ സര്‍ക്കാര്‍ നോമിനിയായി അദ്ദേഹം മാരുതിയുടെ മാനേജിങ്ങ് ഡയറക്ടറായി. പിന്നീട് 2002-ല്‍ സുസുക്കിയുടെ നോമിനിയായും അദ്ദേഹം ആ സ്ഥാനത്ത് തുടര്‍ന്നു.

 

2007-ലാണ് ജഗദീഷ് ഖട്ടാര്‍ മാരുതി സുസുക്കിയുടെ എം.ഡി. സ്ഥാനമൊഴിയുന്നത്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ മികച്ച വളര്‍ച്ചയാണ് മാരുതി കൈവരിച്ചത്.

 

മാരുതി സുസുക്കി എന്ന കമ്പനിയുടെ നേട്ടങ്ങളിലെല്ലാം ഖട്ടാറിന്റെ സാന്നിധ്യമുണ്ട്.മാരുതി ഉദ്യോഗ് ലിമിറ്റഡിന്റെ ഭാഗമായാണ് അദ്ദേഹം വാഹന ലോകത്ത് എത്തുന്നത്.

 

1969 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ ജഗദീഷ് ഖട്ടാര്‍ വിവിധ കേന്ദ്ര-സംസ്ഥാന സര്‍വീസുകളില്‍ പ്രവര്‍ത്തിച്ച ശേഷമാണ് മാരുതിയുടെ ഭാഗമാകുന്നത്.

 

 

 

OTHER SECTIONS