/kalakaumudi/media/post_banners/0515fb824f69fdf8e6c8e9e486fb47f87460e1801013243c7881149d4de93162.jpg)
തിരുവനന്തപുരം: ദുബായ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ര്ട ശൃംഖലയായ മാക്‌സ് ഫാഷന്‍ കൊച്ചിയില്‍ 25,000 ചതുരശ്ര അടിയിലധികം വലിപ്പമുള്ള പുതിയ സ്‌റ്റോര്‍ തുറന്നു. മാക്‌സിന്റെ ഇന്ത്യയിലെ ഏറ്റവും വലിയ സ്‌റ്റോര്‍ ആണിത്.
ദക്ഷിണേന്ത്യയില്‍ സ്ഥാനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നിര്‍ണായകമായ ഒരു ബ്രാന്‍ഡ് മാറ്റവും മാക്‌സ് കൊണ്ടുവന്നിട്ടുണ്ട്. ഇതിന്റെ ഭാഗമായി യുവാക്കള്‍ക്കായി പ്രത്യേകം രൂപകല്‍പന ചെയ്ത വസ്ത്രശേഖരം അവതരിപ്പിച്ചു.
ഇന്ത്യയില്‍ ഇരുനൂറിലധികം നഗരങ്ങളില്‍ മാകസ് സ്‌റ്റോറു
ണ്ട്. വരുംവര്‍ഷത്തില്‍ നൂറിലേറെ പുതിയ സ്‌റ്റോറുകള്‍ ആരംഭിക്കാന്‍ പദ്ധതിയിടുന്നു.ഉദ്ഘാടനത്തിന്റെ ഭാഗമായി എണ്ണായിരത്തിലധികം വസ്ത്രങ്ങള്‍ ഉപയോഗിച്ചുനിര്‍മിച്ച 6000 ചതുരശ്ര അടി വലിപ്പമുള്ള പൂക്കളം നടി ഹണി റോസ് ഉദ്ഘാടനം ചെയ്തു.
പൂക്കളം ഒരുക്കാന്‍ ഉപയോഗിച്ച തുണികള്‍ ഒരു എന്‍ജിഒയിലൂടെ സംഭാവനയായി നല്‍കുമെന്നു കമ്പനി അറിയിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പുതിയ പ്രവണതകളും ഫാഷനും സംയോജിപ്പിച്ച് കേരളത്തിന് ഞങ്ങള്‍ നല്‍കുന്ന ഓണം സമ്മാനമാണ് പുതിയ സ്റ്റോറെന്ന് മാക്‌സ് ഫാഷന്‍ ഇന്ത്യ ഡപ്യൂട്ടി സി.ഇ.ഒ സുമിത്ചാന്ദ്‌ന പറഞ്ഞു. ഇന്ത്യയില്‍ 465–ാമത്തെതും ആഗോളതലത്തില്‍ 850–ാമത്തേയും മാക്‌സ് സ്‌റ്റോര്‍ ആണിത്.