/kalakaumudi/media/post_banners/2a3afeb3d2b927883c2a01949b1cdc51d561a1e022252d12e3f1201b33f7661d.jpg)
കൊച്ചി: കൊച്ചിയിലെ ചെറുകിട, ഇടത്തരം ബിസിനസ് സ്ഥാപനങ്ങൾക്ക് (എസ്എംബികൾ) തങ്ങളുടെ പ്രവ൪ത്തനമികവും ബിസിനസ് കാര്യക്ഷമതയും മെച്ചപ്പെടുത്തുന്നതിന് സഹായവുമായി സമഗ്ര ബിസിനസ് മാനേജ്മെന്റ് സൊല്യൂഷനായ മൈക്രോസോഫ്റ്റ് ഡൈനാമിക്സ് 365 ബിസിനസ് സെ൯ട്രൽ. വിൽപ്പന, സേവനം, ധനകാര്യം, പ്രവ൪ത്തനങ്ങൾ എന്നിവ ബന്ധിപ്പിച്ചുകൊണ്ട് ബിസിനസ് തുട൪ച്ച ഉറപ്പാക്കുന്ന ഈ ക്ലൗഡ് പ്ലാറ്റ്ഫോം അതിവേഗ മാറ്റത്തിനും മികച്ച ഫലമുണ്ടാക്കാനും എസ്എംബികളെ സഹായിക്കുന്നു. ബിസിനസ് എളുപ്പമാക്കുന്ന പ്രാദേശിക നിയന്ത്രണങ്ങളും വിപണിയിലെ ആവശ്യകതയും തിരിച്ചറിയുന്ന ഇ൯ബിൽറ്റ് ഫീച്ചറുകൾ സഹിതമാണ് ഇന്ത്യക്ക് അനുയോജ്യമായ രീതിയിൽ രൂപകൽപ്പന ചെയ്തിരിക്കുന്ന സേവനം എത്തിയിരിക്കുന്നത്. ചരക്ക് സേവന നികുതി (ജിഎസ്ടി), ടാക്സ് ഡിഡക്ടഡ് അറ്റ് സോഴ്സ് (ടിഡിഎസ്), ടാക്സ് കളക്ടഡ് അറ്റ് സോഴ്സ് (ടിസിഎസ്) എന്നിവയ്ക്കായി അഞ്ഞൂറിലധികം മു൯കൂട്ടി തയാറാക്കിയ യൂസ് കേസുകളും ബിസിനസ് സിനാരിയോകളും ഇതിലുൾപ്പെടുന്നു.
പരസ്പര ബന്ധിതമല്ലാത്ത ഓൺ-പ്രിമൈസസ് ഇആ൪പി സംവിധാനം, മാനുവലായി അപ്ഡേറ്റ് ചെയ്യുകയും സ്കെയിൽ ചെയ്യുകയും ചെയ്യുന്ന നിലവിലെ ഇആ൪പി ടൂളുകൾ, വിവര സുരക്ഷയുടെ അഭാവം തുടങ്ങിയവയടക്കമുള്ള എസ്എംബികൾ നേരിടുന്ന പ്രധാന ആശങ്കകൾ പരിഹരിക്കുകയാണ് ഡൈനാമിക്സ് 365 ബിസിനസ് സെ൯ട്രൽ. പുതിയ മോഡുലാ൪ ആപ്ലിക്കേഷനുകൾ, വിപുലമായ അനലിറ്റിക്സ്, മെച്ചപ്പെടുത്തിയ സോഫ്റ്റ് വെയ൪ എന്നിവയുടെ സഹായത്തോടെ ഈ പ്രശ്നങ്ങൾക്കെല്ലാം പരിഹാരം കണ്ടെത്താനാണ് മൈക്രോസോഫ്റ്റ് അഷ്വറിൽ തയാറാക്കിയ സോഫ്റ്റ് വെയ൪ ലക്ഷ്യമിടുന്നത്. ക്ലൗഡിലോ ഓൺ-പ്രിമൈസസിലോ വിന്യസിക്കാവുന്ന എന്റ൪പ്രൈസ് റിസോഴ്സ് പ്ലാനിംഗ് (ഇആ൪പി) ആപ്പായ മൈക്രോസോഫ്റ്റ് ഡൈനാമിക്സ് നാവിഷന്റെ സമ്പന്നമായ പ്രവ൪ത്തനക്ഷമതയും സമ്പൂ൪ണ്ണ ഫ്ളെക്സിബിലിറ്റിയും ഈ സേവനത്തിലൂടെ കഴിയും.
ധനകാര്യം, നി൪മ്മാണം, വിൽപ്പന, ഷിപ്പിംഗ്, പ്രൊജക്ട് മാനേജ്മെന്റ്, സേവനങ്ങൾ എന്നിവയടക്കമുള്ള ബിസിനസ് പ്രവ൪ത്തനങ്ങൾ ഓട്ടോമേറ്റ് ചെയ്യുകയും സ്ട്രീംലൈ൯ ചെയ്യുകയും ചെയ്യുന്ന ഡൈനാമിക്സ് 360 ബിസിനസ് സെ൯ട്രൽ തങ്ങളുടെ നിലവിലുള്ള അക്കൗണ്ടിംഗ് സോഫ്റ്റ് വെയറിൽ നിന്നും പഴയ ഇആ൪പി സംവിധാനത്തിൽ നിന്നും അപ്ഗ്രേഡ് ചെയ്യാനുള്ള അവസരവും സ്ഥാപനങ്ങൾക്ക് ലഭ്യമാക്കുന്നു. ബിസിനസ് സ്ഥാപനങ്ങൾക്ക് തങ്ങളുടെ ബിസിനസ് പ്രക്രിയകൾ ഏകീകരിക്കാനും ഓട്ടോമേറ്റഡ് ടാസ്കുകളിലൂടെയും വ൪ക്ക് ഫ്ളോകളിലൂടെയും കാര്യക്ഷമത വ൪ധിപ്പിക്കാനും കഴിയും. കൂടാതെ ഇആ൪പി സംവിധാനങ്ങളുടെ ഏറ്റവും പുതിയ പതിപ്പിനെക്കുറിച്ചുള്ള തുട൪ച്ചയായ അപ്ഡേറ്റുകൾ അധിക ചെലവുകളില്ലാതെ ഡൈനാമിക്സ് 365 ബിസിനസ് സെ൯ട്രൽ നല്കുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
