/kalakaumudi/media/post_banners/6773f9c9007079542c32df10e6a284d96becd96b122c5826f5ebae70d13d8ef0.jpg)
ദില്ലി : ചെറുകിട ഇടത്തരം സംരംഭകർക്ക് വേണ്ടി 59 മിനിട്ട് കൊണ്ട് ഒരുകോടി രൂപവരെ ഉള്ള അതിവേഗ വായ്പ്പ പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി .ഒരു കോടി രൂപ വരെ ഉള്ള വായ്പ്പ പ്രഭാത സവാരി ക്കെടുക്കുന്ന സമയത്തിനുള്ളിൽ സംരഭകർക്ക് ലഭ്യമാകുമെന്ന് നരേന്ദ്രമോദി വ്യക്തമാക്കി .
ചെറുകിട ഇടത്തരം സംരഭകർക്ക് വേണ്ടി ഡൽഹി വിജ്ഞാൻ ഭവനിൽ പരിവാടി ഉദ്ഘാടനം ചെയ്തു സംസാരിക്കവേയാണ് ഇങ്ങനെ ഒരു പ്രഖ്യാപനം ഉണ്ടായത് .സർക്കാരിന്റെ വിഹിതം ചെറുകിട ഇടത്തരം വ്യവസായത്തിൽ നിന്ന് 20ൽ നിന്ന് 25ശതമാനമാക്കി വർധിപ്പിക്കുമെന്നും ചെറുകിട സംരഭകർക്കുള്ള ദീപാവലി സമ്മാനമാണ് ഇത് എന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു .
ചെറുകിടവ്യവസായ രംഗത്തിന് പുതിയ പദ്ധതികൾ പുത്തൻ കരുത്തേകുമെന്നും മോഡി കൂട്ടിച്ചേർത്തു . 12 പദ്ധതികളാണ് മോദി ചെറുകിട സംഭരംഭകർക്കായി പ്രഖ്യാപിച്ചത് .
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
