സെന്‍സെക്‌സ് 150 പോയന്റ് നഷ്ടത്തില്‍ തുടര്‍ച്ചയായി നാലാം ദിവസവും വ്യാപാരം അവസാനിപ്പിച്ചു

ക്യാപിറ്റല്‍ ഗുഡ്‌സ്, എഫ്എംസിജി, മെറ്റല്‍, ഓയില്‍ ആന്‍ഡ് ഗ്യാസ്, ഫാര്‍മ, വൈദ്യുതി, റിയാല്‍റ്റി സൂചികകള്‍ 1-2ശതമാനം താഴ്ന്നു. സ്‌മോള്‍ക്യാപ് രണ്ടുശതമാനം തകര്‍ച്ചനേരിട്ടു

author-image
santhisenanhs
New Update
സെന്‍സെക്‌സ് 150 പോയന്റ് നഷ്ടത്തില്‍ തുടര്‍ച്ചയായി നാലാം ദിവസവും വ്യാപാരം അവസാനിപ്പിച്ചു

തുടര്‍ച്ചയായി നാലാം ദിവസവും നേട്ടമുണ്ടാക്കാനാകാതെ സൂചികകള്‍ ക്ലോസ് ചെയ്തു. റഷ്യ-യുക്രൈന്‍ പ്രതിസന്ധി തുടരുന്നതിനാല്‍ നിക്ഷേപകര്‍ കരുതലെടുത്തതാണ് സൂചികകളെ ബാധിച്ചത്.

കോള്‍ ഇന്ത്യ, ഹിന്‍ഡാല്‍കോ, യു പി എല്‍, ഒ എന്‍ ജി സി, അദാനി പോര്‍ട്‌സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. വിപ്രോ, ഇന്‍ഫോസിസ്, ശ്രീ സിമെന്റ്‌സ്, പവര്‍ഗ്രിഡ് കോര്‍പ്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കുകയും ചെയ്തു.

ക്യാപിറ്റല്‍ ഗുഡ്‌സ്, എഫ്എംസിജി, മെറ്റല്‍, ഓയില്‍ ആന്‍ഡ് ഗ്യാസ്, ഫാര്‍മ, വൈദ്യുതി, റിയാല്‍റ്റി സൂചികകള്‍ 1-2ശതമാനം താഴ്ന്നു. സ്‌മോള്‍ക്യാപ് രണ്ടുശതമാനം തകര്‍ച്ചനേരിട്ടു

സെന്‍സെക്‌സ് 149.38 പോയന്റ് നഷ്ടത്തില്‍ 57,683.59ലും നിഫ്റ്റി 69.60 പോയന്റ് താഴ്ന്ന് 17,206.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 976 പോയന്റിന്റെ ചാഞ്ചാട്ടമാണ് ബിഎസ്ഇ സൂചിക നേരിത് ബാങ്ക് ഒഴികെയുള്ള സൂചികകള്‍ നഷ്ടം നേരിട്ടു. ക്യാപിറ്റല്‍ ഗുഡ്‌സ്, എഫ്എംസിജി, മെറ്റല്‍, ഓയില്‍ ആന്‍ഡ് ഗ്യാസ്, ഫാര്‍മ, വൈദ്യുതി, റിയാല്‍റ്റി സൂചികകള്‍ 1-2ശതമാനം താഴ്ന്നു. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.8ശതമാനവും സ്‌മോള്‍ ക്യാപ് സൂചിക 2.2ശതമാനവും തകര്‍ച്ചനേരിട്ടു

money stock 150 sensex fall