മൂന്നുദിവസത്തെ നഷ്ടത്തിന് ശേഷം സെന്‍സെക്സ് 187 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

ഈയാഴ്ച അവസാനം റിസര്‍വ് ബാങ്കിന്റെ വായ്പാ നയം പ്രഖ്യാപിക്കാനിരിക്കെ സൂചികകളില്‍ നേരിയ വ്യത്യാസം..മൂന്നു ദിവസത്തെ നഷ്ടത്തെ അതിജീവിച്ച് ചൊവാഴ്ച സൂചികകള്‍ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

author-image
swathi
New Update
മൂന്നുദിവസത്തെ നഷ്ടത്തിന് ശേഷം സെന്‍സെക്സ് 187 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ഈയാഴ്ച അവസാനം റിസര്‍വ് ബാങ്കിന്റെ വായ്പാ നയം പ്രഖ്യാപിക്കാനിരിക്കെ സൂചികകളില്‍ നേരിയ വ്യത്യാസം..മൂന്നു ദിവസത്തെ നഷ്ടത്തെ അതിജീവിച്ച് ചൊവാഴ്ച സൂചികകള്‍ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

സെന്‍സെക്സ് 187.39 പോയന്റ് നേട്ടത്തില്‍ 57,808.58ലും നിഫ്റ്റി 53.20 പോയന്റ് ഉയര്‍ന്ന് 17,266.80ലുമാണ് ക്ലോസ് ചെയ്തത്. മെറ്റല്‍, ധനകാര്യം, ഓട്ടോ ഓഹരികളുടെ നേട്ടമാണ് സൂചികകളെ തുണച്ചത്.

ടാറ്റ സ്റ്റീല്‍, ബജാജ് ഫിനാന്‍സ്, ഡിവീസ് ലാബ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ബജാജ് ഫിന്‍സര്‍വ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഒഎന്‍ജിസി, പവര്‍ഗ്രിഡ് കോര്‍പ്, ഐഒസി, എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ്, ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്സ് തുടങ്ങിയ ഓഹരികള്‍ നഷ്ടംനേരിടുകയുംചെയ്തു.

ഓട്ടോ, മെറ്റല്‍, ഫാര്‍മ, പൊതുമേഖല ബാങ്ക് ഒഴികെയുള്ള സൂചികകളാണ് നഷ്ടത്തിലായത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളും നഷ്ടംനേരിട്ടു.

 

money stock market sensex