
ന്യൂഡല്‍ഹി: ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം ഉയര്‍ത്തി രാജ്യാന്തര റേറ്റിങ് ഏജന്‍സിയായ മൂഡീസ്. 2024 ല്‍ ഇന്ത്യയുടെ വളര്‍ച്ച 6.8% ആയിരിക്കുമെന്ന് മൂഡീസിന്റെ ഗ്ലോബല്‍ മാക്രോ ഇക്കണോമിക് ഔട്ട്‌ലുക് പറയുന്നു. നേരത്തെ 6.1% വളര്‍ച്ചയാണ് മൂഡീസ് പ്രവചിച്ചിരുന്നത്.
പ്രതീക്ഷിച്ചതിലും വേഗത്തിലാണ് ഇന്ത്യയുടെ വളര്‍ച്ചയെന്നും ജി20 രാജ്യങ്ങളില്‍ ഏറ്റവുമധികം വളര്‍ച്ച ഇന്ത്യയ്ക്കായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2023 ന്റെ അവസാന പാദത്തില്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 8.4% ആയിരുന്നു. തിരഞ്ഞെടുപ്പിനുശേഷം നയത്തുടര്‍ച്ചയ്ക്കു സാധ്യതയുള്ളതിനാല്‍ സാമ്പത്തിക മേഖലയില്‍ കുതിപ്പിനു സാധ്യതയേറെയാണെന്നും മൂഡീസ് വിലയിരുത്തി.