മോര്‍ഗന്‍ സ്റ്റാന്‍ലി റേറ്റിംഗ്: ഇന്ത്യയ്ക്ക് വന്‍ നേട്ടം, ചൈനയെ പിന്നിലാക്കി

ഇന്ത്യക്ക് മികച്ച റേറ്റിംഗ് നല്‍കി പ്രമുഖ ബ്രോക്കറേജ് ഏജന്‍സിയായ മോര്‍ഗന്‍ സ്റ്റാന്‍ലി. ഈക്വല്‍വെയിറ്റില്‍ നിന്ന് ഓവര്‍വെയിറ്റ് ആയാണ് ഇന്ത്യയുടെ റേറ്റിംഗ് ഉയര്‍ത്തിയത്.

author-image
Web Desk
New Update
മോര്‍ഗന്‍ സ്റ്റാന്‍ലി റേറ്റിംഗ്: ഇന്ത്യയ്ക്ക് വന്‍ നേട്ടം, ചൈനയെ പിന്നിലാക്കി

ഇന്ത്യക്ക് മികച്ച റേറ്റിംഗ് നല്‍കി പ്രമുഖ ബ്രോക്കറേജ് ഏജന്‍സിയായ മോര്‍ഗന്‍ സ്റ്റാന്‍ലി. ഈക്വല്‍വെയിറ്റില്‍ നിന്ന് ഓവര്‍വെയിറ്റ് ആയാണ് ഇന്ത്യയുടെ റേറ്റിംഗ് ഉയര്‍ത്തിയത്. നാല് മാസങ്ങള്‍ക്ക് മുമ്പാണ് മോര്‍ഗന്‍ സ്റ്റാന്‍ലി ഇന്ത്യയുടെ റേറ്റിംഗ് അണ്ടര്‍വെയിറ്റില്‍ നിന്ന് ഈക്വല്‍വെയിറ്റിലേക്ക് ഉയര്‍ത്തിയത്. ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥ മെച്ചപ്പെടുകയാണെന്നും മൂലധന നിക്ഷേപവും ലാഭക്ഷമതയും വര്‍ദ്ധിച്ചുവെന്നതും ചൂണ്ടിക്കാട്ടിയാണ് മോര്‍ഗന്‍ സ്റ്റാന്‍ലി റേറ്റിംഗ് ഉയര്‍ത്തിയത്.

നടപ്പുവര്‍ഷം ഇന്ത്യ 6.5 ശതമാനം ജി.ഡി.പി വളര്‍ച്ച നേടുമെന്നാണ് മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ പ്രവചനം. വിദേശ നിക്ഷേപത്തിലെ വര്‍ദ്ധന, ഉയര്‍ന്ന ലാഭക്ഷമത, കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നടപ്പാക്കിയ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ എന്നിവ ഇന്ത്യയുടെ റേറ്റിംഗ് ഉയര്‍ത്താന്‍ വഴിയൊരുക്കിയിട്ടുണ്ടെന്നും മോര്‍ഗന്‍ സ്റ്റാന്‍ലി പറയുന്നു.

ഇന്ത്യയുടെ വ്യവസായം, ധനകാര്യം, ഉപഭോക്തൃ വിപണികള്‍ക്കും ഓവര്‍വെയിറ്റ് റേറ്റിംഗ് മോര്‍ഗന്‍ സ്റ്റാന്‍ലി നല്‍കിയിട്ടുണ്ട്. ഏഷ്യ-പസഫിക് മേഖലയിലെ ശ്രദ്ധേയ ഓഹരികളുടെ പട്ടികയില്‍ മോര്‍ഗന്‍ സ്റ്റാന്‍ലി ഇന്ത്യയില്‍ നിന്ന് മാരുതി സുസുക്കി, എല്‍ ആന്‍ഡ് ടി എന്നിവ ഉള്‍പ്പെടുത്തുകയും ടൈറ്റനെ ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്.

അതേസമയം, ചൈനയുടെ റേറ്റിംഗ് ഓവര്‍വെയറ്റില്‍ നിന്ന് ഈക്വല്‍വെയറ്റിലേക്ക് താഴ്ത്തി. സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ട പശ്ചാത്തലത്തിലാണ് ചൈനയുടെ റേറ്റിംഗ് താഴ്ത്തിയത്.

business india morgan stanley