/kalakaumudi/media/post_banners/c743b1505273021f9158378cd83a6e904aef0e9208e2b3ce58c2063c56a2f7f9.jpg)
മോട്ടോർ വാഹനങ്ങൾക്കുള്ള തേർഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയം കുത്തനെ വർധിപ്പിച്ചു. പ്രീമിയം തുക വർധിപ്പിക്കുന്നതിനായുള്ള കരട് വിജ്ഞാപനം പുറത്തിറക്കി. ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചാണ് പുതിയ നിരക്ക് സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കുന്നത് നീട്ടിയത്. സാധാരണ ഏപ്രിൽ ഒന്നിനാണ് ഇൻഷുറൻസ് റഗുലേറ്ററി ആന്റ് ഡവലപ്മെന്റ് അതോറിറ്റി പുതിയ നിരക്ക് അവതരിപ്പിക്കുന്നത്. 1000-1500 സിസിയുള്ള വാഹനങ്ങൾക്ക് 3500 രൂപയാണ് പുതുക്കിയ പ്രീമിയം തുകയായി നിർദേശിച്ചിരിക്കുന്നത്. 1000 സിസിക്ക് താഴെയുള്ള വാഹനങ്ങൾക്ക് 2120 രൂപയാകും ഇനിമുതൽ പ്രീമിയം. ബൈക്ക്, കാർ, ബസ്, ട്രക്ക്, സ്കൂൾ ബസ്, ട്രാക്ടർ എന്നീ വാഹനങ്ങളുടെ ഇൻഷുറൻസ് നിരക്കിലും വർദ്ധനവുണ്ട്. വാഹനങ്ങളുടെ പുതുക്കിയ ഇൻഷുറൻസ് തുകയുടെ വിശദ വിവരം www.irdai.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.