ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്ന പദവി തിരിച്ചുപിടിച്ച് മുകേഷ് അംബാനി

ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്ന പദവി തിരിച്ചുപിടിച്ച് മുകേഷ് അംബാനി.

author-image
anu
New Update
ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്ന പദവി തിരിച്ചുപിടിച്ച് മുകേഷ് അംബാനി

 

മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്ന പദവി തിരിച്ചുപിടിച്ച് മുകേഷ് അംബാനി. വിപണി മൂല്യത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരികള്‍ 2 ശതമാനത്തിലധികം ഉയര്‍ന്നതോടെയാണ് മുകേഷ് അംബാനിയുടെ ആസ്തി കുത്തനെ ഉയര്‍ന്നത്. ബ്ലൂംബെര്‍ഗ് ബില്യണയര്‍ സൂചികയില്‍ സമ്പത്ത് 2.76 ബില്യണ്‍ ഡോളറിലധികം ഉയര്‍ന്നതോടെ ഗൗതം അദാനിയെ പിന്തള്ളി മുകേഷ് അംബാനി 12-ാം സ്ഥാനത്തേക്ക് എത്തി. ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനാണ് ഇപ്പോള്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാന്‍ മുകേഷ് അംബാനി.

ഓഹരികള്‍ റെക്കോര്‍ഡ് ഉയരത്തില്‍ എത്തിയതോടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണി മൂല്യം 18 ലക്ഷം കോടി കവിഞ്ഞു. ഓയില്‍-ടു-ടെലികോം കമ്പനിയുടെ ഓഹരികളില്‍ കുത്തനെയുള്ള ഉയര്‍ച്ചയ്ക്ക് ശേഷം മുകേഷ് അംബാനി കുറഞ്ഞത് 100 ബില്യണ്‍ ഡോളറിന്റെ ആസ്തിയുള്ള ആഗോള വ്യവസായികളായ സെന്റി ബില്യണയര്‍മാരുടെ എലൈറ്റ് ക്ലബ്ബില്‍ ചേര്‍ന്നു.

വെള്ളിയാഴ്ച റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരികള്‍ 2.58 ശതമാനം ഉയര്‍ന്ന് 2,718.40 രൂപയിലെത്തി. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ മൊത്തം വിപണി മൂലധനം 18.40 ലക്ഷം കോടി രൂപയാണ്. കഴിഞ്ഞ രണ്ട് ട്രേഡിംഗ് സെഷനുകളിലായി സ്റ്റോക്ക് 5 ശതമാനം ഉയര്‍ന്നപ്പോള്‍ കഴിഞ്ഞ ഒരു മാസത്തിനിടെ 12 ശതമാനം ഉയര്‍ന്നു.

ഊര്‍ജ, ടെലികമ്മ്യൂണിക്കേഷന്‍, റീട്ടെയ്ല്‍, മാധ്യമ മേഖലകളില്‍ സാന്നിദ്ധ്യമുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ 43 ശതമാനം ഓഹരികളാണ് മുകേഷ് അംബാനിക്കുള്ളത്.

Business News Latest News