നാല് വര്‍ഷത്തിനുള്ളില്‍ ഗുജറാത്ത് മൂന്ന് ട്രില്യണ്‍ ഡോളര്‍ സമ്പദ്‌വ്യവസ്ഥയാകും; മുകേഷ് അംബാനി

2047ഓടെ ഗുജറാത്ത് മാത്രം മൂന്ന് ട്രില്യണ്‍ ഡോളര്‍ സമ്പദ്‌വ്യവസ്ഥയാകുമെന്ന് റിലയന്‍സ് ഇന്‍ഡ്രസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി പറഞ്ഞു.

author-image
anu
New Update
നാല് വര്‍ഷത്തിനുള്ളില്‍ ഗുജറാത്ത് മൂന്ന് ട്രില്യണ്‍ ഡോളര്‍ സമ്പദ്‌വ്യവസ്ഥയാകും; മുകേഷ് അംബാനി

 

അഹമ്മദാബാദ്: 2047ഓടെ ഗുജറാത്ത് മാത്രം മൂന്ന് ട്രില്യണ്‍ ഡോളര്‍ സമ്പദ്‌വ്യവസ്ഥയാകുമെന്ന്
റിലയന്‍സ് ഇന്‍ഡ്രസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി പറഞ്ഞു. പത്താമത്തെ വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.2047ഓടെ ഇന്ത്യയെ 35 ട്രില്യണ്‍ സമ്പദ്വ്യവസ്ഥയാക്കുന്നതില്‍ നിന്ന് ഒരു ശക്തിക്കും തടയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമിയായ ഗുജറാത്ത് എപ്പോഴും നിങ്ങളുടെ കര്‍മ്മഭൂമിയായി തുടരണമെന്ന് കുട്ടിയായിരിക്കുമ്പോള്‍ തന്റെ പിതാവ് ധിരുഭായ് അംബാനി പറഞ്ഞ വാക്കുകള്‍ അദ്ദേഹം ഓര്‍മ്മിച്ചു. റിലയന്‍സ് അന്നും ഇന്നും എന്നും ഒരു ഗുജറാത്തി കമ്പനിയായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.

10 വര്‍ഷത്തിനിടെ ഇന്ത്യയിലുടനീളം ലോകോത്തര ആസ്തികളും സംവിധാനങ്ങളും സൃഷ്ടിക്കുന്നതിനായി റിലയന്‍സ് 12 ലക്ഷം കോടി രൂപയിലധികം നിക്ഷേപിച്ചിട്ടുണ്ട്. ഇതില്‍ മൂന്നിലൊന്നിലേറെ നിക്ഷേപവും ഗുജറാത്തിലാണ്.പത്ത് വര്‍ഷത്തിനുള്ളില്‍ ഗണ്യമായ നിക്ഷേപങ്ങളോടെ ഗുജറാത്തിന്റെ വളര്‍ച്ചയില്‍ റിലയന്‍സ് പ്രധാന പങ്ക് വഹിക്കും. ഹരിത എനര്‍ജി വളര്‍ച്ചയില്‍ ഗുജറാത്തിനെ ആഗോള ശക്തിയാക്കി മാറ്റും.

2030ഓടെ പുനരുപയോഗ ഊര്‍ജത്തിലൂടെ ഗുജറാത്തിന്റെ ലക്ഷ്യത്തിന്റെ പകുതിയും നിറവേറ്റാന്‍ കഴിയും. ഇതിനായി ജാംനഗറില്‍ 5000 ഏക്കറില്‍ ധീരുഭായ് അംബാനി ഗ്രീന്‍ എനര്‍ജി ഗിഗാ കോംപ്ലക്സ് നിര്‍മാണം തുടങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Business News Latest News