By Web Desk.23 03 2023
മുംബൈ: ഇന്ത്യയിലെ ധനികരുടെ പട്ടികയില്‍ റിലയന്‍സ് ഇന്റസ്ട്രീസ് തലവന്‍ മുകേഷ് അംബാനി മുന്നില്‍. ലോകത്തെ ധനികരുടെ പട്ടികയില്‍ ഒന്‍പതാം സ്ഥാനത്താണ് മുകേഷ് അംബാനി. ലോകത്തെ ഏറ്റവും വലിയ ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ആദ്യ പത്തില്‍ ഇടം നേടിയ ഏക ഇന്ത്യക്കാരനും അംബാനിയാണ്.
മുകേഷ് അംബാനിയുടെ ആസ്തി 82 ബില്യണ്‍ ഡോളറാണ്. സമ്പത്തില്‍ 20 ശതമാനം ഇടിവ് ഉണ്ടായിട്ടും ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നന്‍ എന്ന കിരീടവും മുകേഷ് അംബാനി നിലനിര്‍ത്തി.
ഓഹരി വിപണിയില്‍ കനത്ത തിരിച്ചടി നേരിട്ട അദാനി ഗ്രൂപ്പ് തലവന്‍ ഗൗതം അദാനി 23-ാം ആം സ്ഥാനത്താണ്. 2022-ല്‍ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ധനികനായിരുന്നു അദാനി.
ഹുറൂണ്‍ ഗ്ലോബല്‍ റിച്ച് ലിസ്റ്റ് പ്രകാരം ഗൗതം അദാനിയുടെ ആസ്തി 53 ബില്യണ്‍ ഡോളറാണ്. ഹുറൂണിന്റെ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ വര്‍ഷം അദാനിക്ക് ഓരോ ആഴ്ചയും 3,000 കോടി രൂപയാണ് നഷ്ടപ്പെട്ടത്.
ഏഷ്യയിലെ ഏറ്റവും സമ്പന്നനായ രണ്ടാമത്തെ വ്യക്തിയെന്ന കിരീടവും അദാനിക്ക് നഷ്ടമായി.