/kalakaumudi/media/post_banners/1599cfe0c55141bdef848158af71c328a0cd8c5936e2ba792d8233731ee13a88.jpg)
മുംബൈ : ബോംബെ ഓഹരി സൂചികയായ സെന്‍സെക്സ് റെക്കോഡ് ഉയരത്തില്‍ കുതിച്ച് 30250.98ല്‍ ഇന്നലെ വ്യാപാരം പൂര്‍ത്തിയാക്കി. അവസാന മൂന്ന് സെഷനുകളില്‍ 389.37 പോയിന്റ് നേട്ടത്തോടെ 30248.17 എന്ന തലത്തില്‍ വ്യാപാരം വ്യാപാരം അവസാനിപ്പിച്ച സെന്‍സെക്സില്‍ ഇന്നലെ വ്യാപാരം ആരംഭിച്ച് അല്‍പസമയത്തിനകം തന്നെ 30,346.69 എന്ന പുത്തന്‍ റെക്കോഡ് കുറിക്കപ്പെട്ടു.
ആദ്യ ഘട്ടത്തില്‍ ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 9,450.65 എന്ന മികച്ച തലത്തിലെത്തി. ഉച്ചയോടെ നിഫ്റ്റി 9422.40 എന്ന തലത്തില്‍ വ്യാപാരം പൂര്‍ത്തിയാക്കി. 43.35 പോയിന്റിന്റെ കുതിപ്പോടെയാണ് എക്കാലത്തെയും മികച്ച 9,450.65 എന്ന തലത്തിലെത്തിലേക്ക് നിഫ്റ്റി സൂചികയെത്തിയത്.