/kalakaumudi/media/post_banners/0bd878d1919d1bdc4ff64d62febf4d849c461a0f4944f571c9c5b6de84da6190.jpg)
തിരുവനന്തപുരം: യു.എ.ഇ യുടെ തലസ്ഥാനമായ അബുദാബി ആസ്ഥാനമായ എസ് എഫ് സി ഗ്രൂപ്പ് കമ്പനി ഉടമയും അന്താരാഷ്ട്ര ബിസിനസുകാരനും സംരംഭകനുമായ കെ. മുരളീധരന്റെ സ്വപ്‌നപദ്ധതിയാണ് മുരള്യ ഡെയറി. 1989 ല്‍ തുടക്കം കുറിച്ച എസ് എഫ് സി ഗ്രൂപ്പ് ഹോസ്പിറ്റാലിറ്റി, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, വിദ്യാഭ്യാസം, ആരോഗ്യം എന്നിങ്ങനെ വിവിധ മേഖലകളിലായി ഇന്ത്യയിലും യുഎഇയിലും പ്രവര്‍ത്തിക്കുന്നു. 15 രാജ്യങ്ങളില്‍ നിന്നുള്ള 2500ല്‍പ്പരം ആളുകള്‍ വിവിധ മേഖലകളിലായി തൊഴില്‍ ചെയ്യുന്നു . 2012ല്‍ കേരള ഗവമെന്റ് എമര്‍ജിംഗ് കേരള ഉച്ചകോടി കൊച്ചിയില്‍ നടത്തി. അതില്‍ രജിസ്റ്റര്‍ ചെയ്ത ഒരു പദ്ധതിയാണ് മുരള്യ ഡയറി പ്രോഡക്ടസ് പ്രൈവറ്റ് ലിമിറ്റഡ്.
കേരളത്തിലെ ആദ്യത്തെ അന്താരാഷ്ട്ര ഡെയറി ബ്രാന്‍ഡാണ് മുരള്യ. അന്താരാഷ്ട്ര നിലവാരം പുലര്‍ത്തുന്ന പാലും പാലുത്പങ്ങളും കേരളത്തില്‍ തുടങ്ങുക എന്നതായിരുന്നു ആ പദ്ധതിയുടെ ലക്ഷ്യം. പൂര്‍ണമായും യന്ത്രവല്‍കൃതമായ കേരളത്തിലെ ആദ്യത്തെ ഡയറി പ്ലാന്റാണ് മുരള്യ. മുരള്യ ഡയറി കേരളത്തില്‍ ആദ്യമായി ഫോര്‍ട്ടിഫൈഡ് മില്‍ക്ക് അവതരിപ്പിക്കുന്നു . വിറ്റാമിന്‍ എ യും ഡി യും പാലില്‍ ആവശ്യാനുസൃതമായി ചേര്‍ക്കുന്നതിനെയാണ് മില്‍ക്ക് ഫോര്‍ട്ടിഫിക്കേഷന്‍ എന്നു പറയുന്നത്.
പാല്‍ വിറ്റാമിന്‍ എ യുടെയും ഡി യുടെയും ഉറവിടമാണ്. എന്നാല്‍ ദൈനംദിന ആവശ്യങ്ങള്‍ക്ക് പാലിലുള്ള വിറ്റാമിനുകളുടെ അളവ് മതിയാകില്ല. എന്തൊല്‍ പി എഫ് എ (മായം ചേര്‍ക്കല്‍ നിരോധിത നിയമം) 1945ല്‍ പ്രാബല്യത്തില്‍ വന്നപ്പോള്‍ ഇന്ത്യയില്‍ അന്ന് ഉണ്ടായിരുന്ന കന്നുകാലികളുടെ പാലിലെ പോഷകമൂല്യങ്ങളുടെ അടിസ്ഥാനത്തിലാണ് മാനദണ്ഡം നിശ്ചയിച്ചത്. എന്നാല്‍ പില്‍ക്കാലത്ത് കാലി സമ്പത്തില്‍ കാതലായ ജനിതക മാറ്റം വരുകയും തന്മൂലം പാലിലെ പോഷക മൂല്യങ്ങളുടെ കുറവ് നികത്താന്‍ വേണ്ടിയാണ് പോഷകമൂല്യം ആവശ്യമായി വിട്ടുള്ളത്. അതുപോലെ മണ്ണില്‍ നിന്നും അലിഞ്ഞുപോയി'ട്ടുള്ള പോഷകഘടകങ്ങളുടെ കുറവുള്ള മണ്ണില്‍ വളരുന്ന ധാന്യ വസ്തുക്കളാണ് മനുഷ്യരും കന്നുകാലികളും കഴിച്ചു വരുന്നത്. ഇതിലൂടെ ഉണ്ടാകുന്ന കുറവ് നികത്തുവാന്‍ വേണ്ടിയാണ് പോഷക മൂല്യങ്ങള്‍ അധികമായി പാലില്‍ ചേര്‍ക്കേണ്ട ആവശ്യം സംജാതമായിരിക്കുന്നത്.
പാലില്‍ കൃത്യമായ അളവിലുള്ള വിറ്റാമിന്‍ എ യും ഡിയും ഫോര്‍ട്ടിഫിക്കേഷന്‍ വഴി ചേര്‍ത്ത് ഈ കുറവ് നികത്തമം എന്ന് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ നിഷ്‌കര്‍ഷിച്ചിരിക്കുന്നു . കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ശരിയായ പോഷകങ്ങള്‍ നല്‍കുന്നതു വഴി രാജ്യത്തിന്റെ ആരോഗ്യ സ്ഥിതിയാണ് മെച്ചപ്പെടുന്നത്. ഈ പോഷകങ്ങള്‍ ഉള്‍പ്പെടുത്തുന്നതു വഴി പാലിന്റെ ഗുണം മെച്ചപ്പെടുന്നു . വളരു കുട്ടികളുടെ ആഹാരക്രമത്തിന് ഇത് ഉത്തമമാണ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
