മുത്തൂറ്റ് മൈക്രോഫിന്‍; ഐപിഒയുടെ ആദ്യദിനത്തില്‍ 82% അപേക്ഷ

മുത്തൂറ്റ് മൈക്രോഫിന്റെ ഐപിഒ ആരംഭിച്ചു.

author-image
anu
New Update
മുത്തൂറ്റ് മൈക്രോഫിന്‍; ഐപിഒയുടെ ആദ്യദിനത്തില്‍ 82% അപേക്ഷ

ന്യൂഡല്‍ഹി: മുത്തൂറ്റ് മൈക്രോഫിന്റെ ഐപിഒ ആരംഭിച്ചു. പ്രാഥമിക ഓഹരി വില്‍പനയുടെ ആദ്യ ദിനമെത്തിയത് 82 ശതമാനം അപേക്ഷയാണ്. മുത്തൂറ്റ് പാപ്പച്ചന്‍ (മുത്തൂറ്റ് ബ്ലൂ) ഗ്രൂപ്പില്‍പ്പെട്ടതാണ് മുത്തൂറ്റ് മൈക്രോഫിന്‍ ലിമിറ്റഡ്. 960 കോടി രൂപ സമാഹരിക്കാനാണ് ഐപിഒ.

വില്‍പനയ്ക്കുള്ളത് 2,43,87,447 ഓഹരികള്‍. ആദ്യദിനം തന്നെ 2,00,28,108 ഓഹരികള്‍ക്കുള്ള അപേക്ഷയെത്തി. ചില്ലറ നിക്ഷേപകര്‍ക്കുള്ള ഓഹരികളില്‍ 1.37 മടങ്ങ് അപേക്ഷകരെത്തി. 277-291 നിലവാരത്തിലാണ് പ്രൈസ് ബാന്‍ഡ്.

Latest News Business News muthott microfin