960 കോടി രൂപയുടെ സമാഹരണത്തിന് മുത്തൂറ്റ് മൈക്രോഫിന്‍; ഐപിഒ 18 മുതല്‍

മുത്തൂറ്റ് മൈക്രോഫിന്‍ ലിമിറ്റഡ് ഡിസംബര്‍ 18 ന് ഐപിഒ ആരംഭിക്കും. 960 കോടി രൂപ ലക്ഷ്യമിട്ടുക്കൊണ്ടാണ് മുത്തൂറ്റ് ഗ്രൂപ്പ് മൂലധന ഓഹരി വിപണിയിലെത്തുന്നത്. ഓഹരികളുടെ ആദ്യ പൊതു വില്‍പന ഡിസംബര്‍ 20 ന് അവസാനിക്കും.

author-image
anu
New Update
960 കോടി രൂപയുടെ സമാഹരണത്തിന് മുത്തൂറ്റ് മൈക്രോഫിന്‍; ഐപിഒ 18 മുതല്‍

മുംബൈ: മുത്തൂറ്റ് മൈക്രോഫിന്‍ ലിമിറ്റഡ് ഡിസംബര്‍ 18 ന് ഐപിഒ ആരംഭിക്കും. 960 കോടി രൂപ ലക്ഷ്യമിട്ടുക്കൊണ്ടാണ് മുത്തൂറ്റ് ഗ്രൂപ്പ് മൂലധന ഓഹരി വിപണിയിലെത്തുന്നത്. ഓഹരികളുടെ ആദ്യ പൊതു വില്‍പന ഡിസംബര്‍ 20 ന് അവസാനിക്കും. 10 രൂപ മുഖവിലയുള്ള ഓഹരിയൊന്നിന് 277 മുതല്‍ 291 രൂപ വരെയാണ് നിശ്ചയിച്ചിട്ടുള്ള വില നിലവാരം. കുറഞ്ഞത് 51 ഓഹരികള്‍ക്കാണ് അപേക്ഷിക്കേണ്ടത്. 51 ന്റെ ഗുണിതങ്ങളായി അധിക ഓഹരികള്‍ക്ക് അപേക്ഷിക്കാം. ഓഹരികള്‍ ബിഎസ്ഇയിലും നാഷണല്‍ സ്‌റ്റോക് എക്‌സ്‌ചേഞ്ചിലും ലിസ്റ്റ് ചെയ്യും.

പുതിയ ഓഹരു പുറപ്പെടുവിക്കുന്നതിലൂടെ 760 കോടിയും ഓഫര്‍ ഫോര്‍ സെയിലിലൂടെ 200 കോടിയും സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഓഹരികളുടെ അലോട്ട്‌മെന്റ് 21 ന് നടക്കും. 26 ന് ലിസ്റ്റിങ് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

രാജ്യത്തെ ഏറ്റവും വലിയ മൈക്രോഫിനാന്‍സ് കമ്പനികളിലൊന്നാണ് മുത്തൂറ്റ് മൈക്രോഫിന്‍.

Business News Latest News