/kalakaumudi/media/post_banners/53c1393734ff5ce1e3844f49cbc0dfe4aed34006df5f10d1a0acf97dfc8f82c5.jpg)
കൊച്ചി: മുത്തൂറ്റ് മൈക്രോഫിന്‍ ലിമിറ്റഡ് ഐപിഒയിലൂടെ ലക്ഷ്യമിടുന്നത് വിപുലമായ വികസന പദ്ധതി. 18ന് ആരംഭിക്കുന്ന ഐപിഒ വഴി സമാഹരിക്കുന്ന തുക വികസന പദ്ധതിയ്ക്കു ഉപയോഗിക്കുമെന്ന് കമ്പനി വ്യക്തമാക്കി.
നിലവില്‍ കമ്പനിക്ക് 18 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തുമായി 1340 ശാഖകളാണുള്ളത്. ശാഖാശൃംഖല വിപലമാക്കുക വികസന പദ്ധതിയിലെ പ്രധാന ലക്ഷ്യമാണെന്നു മാനേജിങ് ഡയറക്ടര്‍ തോമസ് മുത്തൂറ്റ് പറഞ്ഞു. ഇതോടൊപ്പം ഉല്‍പന്ന നിര വികസിപ്പിക്കുന്നതിനും ഉദ്ദേശമുണ്ട്. വിവരസാങ്കേതികവിദ്യയുടെ കൂടുതല്‍ സാധ്യതകള്‍ പ്രയോജനപ്പെടുത്തി ഉപഭോക്തൃ സേവനത്തിനു നൂതന മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ കമ്പനി ഉദ്ദേശിക്കുന്നു. പ്രവര്‍ത്തന ശേഷി വര്‍ധിപ്പിക്കാനും ചെലവുകള്‍ ക്രമീകരിക്കാനും ഐടിയുടെ പിന്തുണ ഉറപ്പാക്കും. ഡിജിറ്റല്‍ സൗകര്യങ്ങളുടെ വര്‍ധനയിലൂടെ ഉപഭോക്തൃ അടിത്തറ വിപുലമാക്കുകയും ലക്ഷ്യമാണ്. നിലവില്‍ 32 ലക്ഷമാണ് ഇടപാടുകാര്‍. കമ്പനി കൈകാര്യം ചെയ്യുന്ന ആസ്തിയുടെ മൂല്യം 10,800 കോടി രൂപയുടേതാണ്.
ഐപിഒ വഴി കമ്പനി 960 കോടി രൂപയാണ് സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത്. പുതിയ ഓഹരികളിലൂടെയും 'ഓഫര്‍ ഫോര്‍ സെയില്‍' മുഖേനയുമായിരിക്കും സമാഹരണം. ഐപിഒ 20ന് അവസാനിക്കും.