മുത്തൂറ്റ് ഫിന്‍കോര്‍പ്പ് 300 കോടി സമാഹരിക്കാന്‍ ഒരുങ്ങുന്നു

300 കോടി സമാഹരിക്കാന്‍ ഒരുങ്ങി മുത്തൂറ്റ് ഫിന്‍കോര്‍പ്പ്.

author-image
anu
New Update
മുത്തൂറ്റ് ഫിന്‍കോര്‍പ്പ് 300 കോടി സമാഹരിക്കാന്‍ ഒരുങ്ങുന്നു

 

 

കൊച്ചി: 300 കോടി സമാഹരിക്കാന്‍ ഒരുങ്ങി മുത്തൂറ്റ് ഫിന്‍കോര്‍പ്പ്. ഓഹരിയാക്കി മാറ്റാന്‍ കഴിയാത്ത കടപ്പത്രങ്ങളിലൂടെ (എന്‍സിഡി)യാണ് 300 കോടി സമാഹരിക്കാന്‍ ഒരുങ്ങുന്നത്. 1000 രൂപ വീതം മുഖവിലയുള്ള എന്‍സിഡികള്‍ ജനുവരി 25 വരെ ലഭ്യമാണ്.

24 മാസം, 36 മാസം, 60 മാസം, 96 മാസം എന്നിങ്ങനെയുള്ള കാലാവധി ഉള്ളതാണ് എന്‍സിഡികള്‍. പ്രതിമാസ, വാര്‍ഷിക തവണകളായോ കാലാവധിക്കു ശേഷം ഒരുമിച്ചോ ലഭിക്കുന്ന രീതിയില്‍ 9.26% മുതല്‍ 9.75% വരെയാണ് വരുമാനം. ക്രിസില്‍ എഎ-/സ്റ്റേബില്‍ റേറ്റിങാണ് ഇതിനു നല്‍കിയിട്ടുള്ളത്.

Business News Latest News